വെട്ടത്തൂർ (മലപ്പുറം): ഡെങ്കിപ്പനി ബാധിച്ച് ആദിവാസി വയോധിക മരിച്ചു. മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ മുതിർന്ന അംഗം മാതിയാണ് (75) മരിച്ചത്.
അവശനിലയിലായതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ വാർഡ് മെംബർ, ആശ വർക്കർ, പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടർന്നെങ്കിലും നില വഷളായി. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ മരിക്കുകയായിരുന്നു.
ഡെങ്കിപ്പനി കൂടാതെ കരളിനെയടക്കം ബാധിച്ച മറ്റു ഗുരുതര രോഗങ്ങൾ പരിശോധനയിൽ കണ്ടെത്തിയിരുന്നെന്ന് മെഡിക്കൽ വിഭാഗം അറിയിച്ചു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒരു മാസത്തിനിടെ രണ്ട് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. വെട്ടത്തൂർ കാരയിലെ സാജൻ എന്ന യുവാവ് ജൂൺ 24ന് മരിച്ചിരുന്നു.
മാതിയുടെ മൃതദേഹം ചീനിക്കപ്പാറ ആദിവാസി ഉൗരിന് സമീപം വൈകീട്ട് ആറ് മണിയോടെ സംസ്കരിച്ചു. പരേതനായ കണ്ണനാണ് ഭർത്താവ്. മകൾ: ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.