തിരുവനന്തപുരം: നിയന്ത്രണാതീതമായി ഡെങ്കിപ്പനി പടരുന്നതിനൊപ്പം മൂന്നുപേരുടെ ജീവൻകൂടി കവർന്ന് എച്ച്1എൻ1 മറ്റ് ജില്ലകളിലേക്കും വ്യാപിക്കുന്നു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൂടി മരിച്ചതോടെ എച്ച്1എൻ1 ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 39 ലേക്ക് കടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലായിരുന്നു വ്യാപകമായിരുന്നത്. എന്നാലിപ്പോൾ എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലും രോഗം റിപ്പോർട്ട് ചെയ്്തിട്ടുണ്ട്. ഡെങ്കിപ്പനി വ്യാപകമാണെങ്കിലും ഏറെ അപകടകാരിയായി ഇപ്പോൾ മാറിയിരിക്കുന്നത് എച്ച്1എൻ1 ആണ്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പും കടുത്ത ആശങ്കയിലാണ്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആറ് ഡോക്ടർമാർക്ക് കൂടി ഡെങ്കി സ്ഥിരീകരിച്ചു.
എച്ച്1എൻ1 ബാധിച്ച് ചികിത്സയിലിരുന്ന കൊല്ലം, തൊടിയൂർ സ്വദേശി തുളസീധരൻ (52), പത്തനംതിട്ട പന്തളം തെക്കേക്കര സ്വദേശി ജോൺ തോമസ് (65), പാലക്കാട് ചെർപ്പുളേശ്ശരി സ്വദേശി രത്നം (60) എന്നിവരാണ് മരിച്ചത്. എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലിരുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശി ചിന്നയും (58) മരിച്ചു. വെള്ളിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ ഏറെ പേരും തലസ്ഥാന ജില്ലയിൽ നിന്നുള്ളവരാണ്. 66 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 39 പേർ ഡെങ്കിലക്ഷണങ്ങളുമായി ചകിത്സതേടി. കൊല്ലത്ത് 14 പേർക്കും പത്തനംതിട്ടയിൽ രണ്ടുപേർക്കും കോട്ടയത്ത് രണ്ടുപേർക്കും ആലപ്പുഴയിൽ ഒരാൾക്കും തൃശൂരിൽ അഞ്ചുപേർക്കും മലപ്പുറത്ത് എട്ടുപേർക്കും വയനാട്, കണ്ണൂർ ജില്ലകളിൽ ഒരാൾക്കു വീതവും കാസർകോട്ട് രണ്ടുപേർക്കും െവള്ളിയാഴ്ച ഡെങ്കി സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 238 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി.
എലിപ്പനി ബാധിച്ച് അഞ്ചുപേരും എലിപ്പനി ലക്ഷണങ്ങളുമായി എട്ടുപേരും ചികിത്സ തേടി. ഇതിനൊപ്പം പകർച്ചപ്പനി അതിരൂക്ഷമെന്നാണ് ലഭിക്കുന്ന മെറ്റാരു വിവരം. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലായി 8,823 പേർ െവള്ളിയാഴ്ച പനിക്ക് ചകിത്സതേടി. ഇൗ വർഷം ഇതുവരെ പകർച്ചപ്പനി ബാധിച്ചവരുടെ എണ്ണം 8.5 ലക്ഷത്തോളമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.