കൊല്ലം: യു.ഡി.എഫ് എം.പിമാരുടെ സംഘത്തിന് ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സംഘത്തിെൻറ ഏകോപനച്ചുമതലയുള്ള എന്‍.കെ. പ്രേമചന്ദ്രന് എം.പി. അറിയിച്ചു. എം.പിമാരായ ബെന്നി ബഹനാന്, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്, എം.കെ. രാഘവന്, ഹൈബി ഈഡന് എന്നിവര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കാന്‍ പാര്‍ലമെൻറ് അംഗങ്ങള്‍ക്കുപോലും അനുമതി നല്‍കാതിരിക്കുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്. ദ്വീപ് നിവാസികളുടെ സ്വൈരജീവിതം നശിപ്പിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നിലപാടുകള്‍ തിരുത്തേണ്ടതാണ്.
തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുക്കാതെ അടിച്ചേൽപിക്കുന്ന ഭരണപരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.