ഡോ. അബ്ദുല്ല

ത്വക്​രോഗ വിദഗ്​ധൻ ഡോ. എ.കെ. അബ്​ദുല്ല നിര്യാതനായി

തൃശൂർ: പ്രഗത്ഭ ത്വക്​രോഗ വിദഗ്​ധനും സാമൂഹ്യരംഗത്ത്​ സജീവ സാന്നിധ്യവുമായിരുന്ന ഡോ. എ.കെ. അബ്​ദുല്ല (97) നിര്യാതനായി. കേരളത്തിനകത്തും പുറത്തും വിദേശത്തും അറിയപ്പെടുന്ന ഡെർമറ്റോളജിസ്​റ്റ്​ ആയിരുന്നു. തൃശൂർ പാട്ടുരായ്​ക്കലിലെ വസതിയിൽ ബുധനാഴ്​ച ഉച്ചക്കായിരുന്നു അന്ത്യം. തൃശൂരിലെ നിരവധി സാമൂഹിക, കായിക സംഘടനകളിൽ ഭാരവാഹിയായിരുന്നു. ഖബറടക്കം വ്യാഴാഴ്​ച രാവിലെ 10ന്​ കാളത്തോട്​ ജുമമസ്​ജിദ്​ ഖബർസ്ഥാനിൽ.

ഭാര്യമാർ: പരേതയായ നദീറ ബീവി, മറിയംകുട്ടി. മക്കൾ: ഹസീന ഉണ്ണിമൂപ്പൻ, മുഹമ്മദ്​ സഗീർ, ഡോ. യൂസഫ്​ സിദ്ദിഖ്​ (യു.എസ്​), പരേതയായ ജാസ്​മിൻ. മരുമക്കൾ: ഡോ. ഉണ്ണിമൂപ്പൻ (യു.എസ്​), സീനത്ത്​, ഡോ. ജസീൻ (യു.എസ്​), ഡോ. അബ്​ദുൾ കാദർ (എറണാകുളം). 

Tags:    
News Summary - dermatologist dr ak abdulla passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.