ഷൊർണൂർ: നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ടും തിരിഞ്ഞുനോക്കാതെ റെയിൽവേ അധികൃതർ. റെയിൽവേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ജോലികളിലാണ് എന്നാണ് അന്വേഷിക്കുമ്പോൾ ബന്ധപ്പെട്ടവർ വിശദീകരിച്ചത്. കേരള പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ് രക്ഷാപ്രവർത്തനത്തിനും മറ്റും നേതൃത്വം നൽകിയത്.
ട്രെയിൻ ഗതാഗതം ഏറെയുള്ള ഭാരതപ്പുഴ റെയിൽപാലത്തിന്റെ മുകളിലെ ജോലിക്ക് നിയോഗിക്കുമ്പോഴുള്ള ഒരു സുരക്ഷാമാനദണ്ഡവും പാലിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
മരണത്തെ മുന്നിൽക്കണ്ട് ഓടിമാറാൻപോലും കഴിയാതെ നിസ്സഹായരായി ദാരുണാന്ത്യത്തിലേക്ക് അധികൃതർ അഷ്ടിക്ക് വക തേടിയെത്തിയവരെ തള്ളിവിടുകയായിരുന്നു. ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് മാത്രമാണ് റെയിൽവേ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.