തിരുവനന്തപുരം: യുവതി പ്രവേശനത്തെ തുടർന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത് തിയ തന്ത്രിയോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം തേടി. ബോർഡ് യോഗം വിഷയം ചർച്ച ചെയ്ത ശേഷമാണ് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം തേടിയത്. 15 ദിവസത്തി നകം മറുപടി നൽകണം. ദേവസ്വം കമീഷണർ എൻ. വാസുവിെൻറ റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിലാണ് നടപടി.
തന്ത്രിയുടെ നടപടി ബോർഡിനെയും സുപ്രീംകോടതിെയയും വെല്ലുവിളിക്കുന്നതാണെന്ന് യോഗം വിലയിരുത്തി. ദേവസ്വം നിയമപ്രകാരം തന്ത്രിക്കെതിരെ നടപടിയെടുക്കാം. ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ താന്ത്രിക ജോലി ചെയ്യുന്നവർ ശാന്തിമാരെ പോലെ തന്നെയാണെന്ന് യോഗം വിലയിരുത്തി. ഇവർ ബോർഡിെൻറ ചട്ടങ്ങൾക്കും അച്ചടക്കത്തിനും വിധേയരായിരിക്കും. ക്ഷേത്രത്തിെൻറ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ല. ഇതെല്ലാം തന്ത്രി ലംഘിെച്ചന്നാണ് ബോർഡ് വിലയിരുത്തൽ. അതിനാൽ, ജോലിയിൽനിന്ന് പിരിച്ചുവിടുന്നതുൾപ്പെടെ നടപടിക്ക് ബോർഡിന് അധികാരമുണ്ടെന്നുമുള്ള നിയമവിദഗ്ധരുടെ ഉപദേശത്തിെൻറ അടിസ്ഥാനത്തിലാണ് കാരണംകാണിക്കൽ നോട്ടീസ്.
ഇൗമാസം രണ്ടിന് പുലർച്ച ബിന്ദു, കനകദുർഗ എന്നിവർ ദർശനം നടത്തിയതിനെതുടർന്നാണ് നട അടച്ച് ശുദ്ധിക്രിയ നടത്താൻ തന്ത്രി മേൽശാന്തിക്ക് നിർദേശം നൽകിയത്. തന്ത്രിയും മേൽശാന്തിയുമാണ് തീരുമാനം എടുത്തതെന്നും ബോര്‍ഡിെൻറ അനുമതി വാങ്ങിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. തന്ത്രിയുടെ മറുപടി കേട്ടശേഷം തുടർനടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.