പമ്പ: യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്. തന്ത്രിയുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണ്. തോന്നുമ്പോള്‍ നടയടച്ചു പോകാന്‍ പറ്റില്ല. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണു പരികര്‍മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യലല്ല. അതുകൊണ്ടാണ് അവരോടു വിശദീകരണം ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യാഥാര്‍ഥ്യം അറിയാമായിരുന്നിട്ടും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചിലരുടെ രാഷ്ട്രീയ അജണ്ടക്ക് വേണ്ടി നിന്നുകൊടുക്കുകയാണ്. രഹ്ന ഫാത്തിമ സന്നിധാനത്ത് എത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നു. ശബരിമലയിലെ സ്ഥിതിവിശേഷം എത്രയും വേഗം സുപ്രീംകോടതിയെ അറിയിക്കുമെന്നും സമവായത്തിന്‍റെ പാത അടഞ്ഞിട്ടില്ലെന്നും ശങ്കര്‍ദാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.