തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് തൃശൂർ റേഞ്ച് ഐ.ജിക്ക് നിർദേശം നൽകിയതായി ഡി.ജി.പി ലോക്നാഥ് െബഹ്റ. പാലക്കാട് എസ്.പിയുടെ നേതൃത്വത്തിൽ അഗളി ഡിവൈ.എസ്.പി ടി.കെ. സുബ്രമണിയൻ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഐ.ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഈ സംഭവത്തിൽ യുവാവിനെ മർദിച്ച രണ്ടുപേരെ ഇതിനകം അറസ്റ്റ്ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ പേരെയും നിയമത്തിനു മുന്നിലെത്തിക്കും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും ഏർപ്പെടുെന്നന്ന് സംശയം തോന്നുന്നവരെയും ആൾക്കൂട്ടം പിടികൂടി മർദിക്കുന്ന പ്രവണത പലയിടത്തും കാണുന്നു. ഇതു തികച്ചും നിയമവിരുദ്ധവും ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്തതുമാണ്. കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ പൊലീസിൽ അറിയിച്ച് പൊലീസ് മുഖേന ഉചിതമായ നിയമനടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. മറിച്ച് നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.