തിരുവനന്തപുരം: സെൻകുമാറിനു വേണ്ടി ഒഴിഞ്ഞുകൊടുത്ത കസേരയിലേക്ക് വീണ്ടും സർക്കാർ വിളിക്കുമ്പോൾ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് മുന്നിൽ വെല്ലുവിളികൾ ഏറെ. ആദ്യ ഊഴത്തിൽ തൊട്ടതിൽ പലതും പിഴച്ചെങ്കിലും സർക്കാറിനും മുഖ്യമന്ത്രിക്കും ഇപ്പോഴും ഈ പഴയ സി.ബി.ഐക്കാരനോടുള്ള വിശ്വാസത്തിൽ കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് െബഹ്റയുടെ രണ്ടാംവരവ്.
ജിഷ സംഭവത്തിലെ അന്വേഷണ വീഴ്ച ചൂണ്ടിക്കാട്ടി ഡി.ജി.പിയായിരുന്ന സെൻകുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റി അന്ന് ഫയർഫോഴ്സ് മേധാവിയായിരുന്ന െബഹ്റക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ബാറ്റൺ കൈമാറുമ്പോൾ സർക്കാറിനും മുന്നണിക്കും പ്രതീക്ഷ ഏറെയായിരുന്നു. കേരള പൊലീസിെൻറ ആധുനികവത്കരണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള െബഹ്റ കേരള പൊലീസിെൻറ തലപ്പത്തെത്തുമ്പോൾ സേനക്ക് പുതിയ ഉണർവുണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിച്ചു.
എന്നാൽ, പിന്നീടങ്ങോട്ട് തൊട്ടതെല്ലാം പിഴച്ചു. നിലമ്പൂരിലെ മാവോവാദി ഏറ്റുമുട്ടൽ, പൊതുപ്രവർത്തകർക്കെതിരെ വ്യാപകമായി യു.എ.പി.എ ചുമത്തപ്പെട്ടത്, കാപ്പ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണം, ജിഷ്ണു പ്രണോയിയുടെ മരണവും പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിെൻറ മാതാവ് മഹിജക്കെതിരെ നടന്ന പൊലീസ് അതിക്രമവും, മറൈൻ ഡ്രൈവിലെ ശിവസേനയുടെ അക്രമത്തിനെതിരെ പൊലീസ് നിഷ്ക്രിയമായി നോക്കിനിന്നത് തുടങ്ങിയവ െബഹ്റയെയും സർക്കാറിനെയും പ്രതിസ്ഥാനത്ത് നിർത്തി.
വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവും കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടായ പീഡനവും കൊലപാതകങ്ങളും കൊച്ചിയിൽ സിനിമാതാരം ആക്രമിക്കപ്പെട്ടതുമൊക്കെ സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയ സർക്കാറിനെ പിടിച്ചുലച്ചു. നിലമ്പൂർ ഏറ്റുമുട്ടലിലും യു.എ.പി.എ, കാപ്പ ചുമതലുകൾക്കെതിരെയും ആഭ്യന്തരവകുപ്പിനെതിരെ സി.പി.ഐതന്നെ രംഗത്തെത്തിയത് സർക്കാറിെന വെള്ളം കുടിപ്പിച്ചു. ഈ ഘട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ടി.പി. സെൻകുമാർ വീണ്ടും ഡി.ജി.പി കസേരയിലെത്തിയത്. പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക കമ്പനിയുടെ പെയിൻറടിക്കാനുള്ള െബഹ്റയുടെ ഉത്തരവ് വിവാദമായെങ്കിലും ഡി.ജി.പി സെൻകുമാർതന്നെ െബഹ്റക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി.
എങ്കിലും കേസ് വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. കഴിവ്, പ്രവർത്തന മികവ്, ഭരണനിർവഹണം, സേനയിലെ പ്രവൃത്തിപരിചയം എന്നീ മാനദണ്ഡങ്ങളും മുമ്പ് പൊലീസ് മേധാവിയായി ജോലിചെയ്തുള്ള പരിചയം, എൻ.ഐ.എ, സി.ബി.ഐ എന്നിവിടങ്ങളിലെ അനുഭവ സമ്പത്ത് തുടങ്ങിയ ഘടകങ്ങളാണ് സീനിയോറിറ്റിയിൽ മുന്നിലുള്ള ജേക്കബ് തോമസിനെ മറികടന്നുകൊണ്ട് െബഹ്റക്ക് വീണ്ടും അവസരം നൽകാൻ കാരണമായത്. സി.പി.ഐക്ക് ജേക്കബ് തോമസിനോടുള്ള അനിഷ്ടവും െബഹ്റക്ക് തുണയായിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.