തിരുവനന്തപുരം: മകരവിളക്ക് തീർത്ഥാടന സമയത്ത് സ്ത്രീകൾക്കും പുരുഷൻമാർക്കും ദർശനത്തിന് സൗകര്യമൊരുക്കുമ െന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മികച്ച ഉദ്യോഗസ്ഥൻമാരെ ഇതിനായി നിയമിച്ച് കഴിഞ്ഞു. നിയമം നടപ്പാക്കുകയാണ് പൊലീസിെൻറ ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു.
മകരവിളക്ക് തീർത്ഥാടനത്തിനായി ഞായറാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. മണ്ഡല തീർത്ഥാടനകാലത്ത് ദർശനത്തിനായി യുവതികൾ എത്തിയിരുന്നുവെങ്കിലും പ്രതിഷേധം മൂലം പിൻവാങ്ങിയിരുന്നു. മനിതി സംഘം ദർശനത്തിനെത്തിയപ്പോൾ ആവശ്യമായ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും ആരോപണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.