കൽപറ്റ: സാധാരണ ആദിവാസി കോളനികളിൽ പിറന്നാൾ ആഘോഷം അപൂർവമാണ്. പിറന്നാൾ ദിനം ഓർത്താലായി. സ്കൂളിൽ േചരുേമ്പാൾ ഹെഡ്മാസ്റ്ററുടെ മനക്കണക്കിലാണ് രജിസ്റ്ററിൽ ജനന തീയതി എഴുതി ചേർക്കാറുള്ളത്. അതുകൊണ്ടു തന്നെ പിറന്നാൾ അധികമാരും ഓർക്കാറില്ല. എന്നാൽ കമ്പളക്കാട് കൊഴിഞ്ഞങ്കാട് പണിയ കോളനിയിലെ വിഷ്ണുമായയുടെ ഒമ്പതാം ജന്മദിനം ഇന്നലെ തന്നെ ആയിരുന്നു.
സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ഒരു സാമൂഹിക പ്രവർത്തക വഴി ആ വിവരം അറിഞ്ഞു. വിഡിയോകോളിലൂടെ ആശംസ അറിയിക്കാൻ ബെഹ്റ സമയം കണ്ടെത്തി. തിരുവനന്തപുരത്തെ ഓഫിസിലിരുന്ന് ബെഹ്റയുടെ മലയാളവും ഇംഗ്ലീഷും ചേർന്ന ആശംസ എത്തി. ആദിവാസി ബാലകക്ക് അത് ഇരട്ടി മധുരമായി. പിറന്നാളിന് ആഘോഷം ഒന്നും ഒരുക്കിയിരുന്നില്ല. കമ്പളക്കാട് സർക്കാർ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. പഠനത്തിൽ മിടുക്കി. ജനിച്ച് പതിനാലാംനാൾ മരിച്ചതാണ് വിഷ്ണുമായയുടെ അമ്മ പുഷ്പ. അഞ്ചാം വയസ്സില്‍ അച്ഛൻ വാസുവും മരിച്ചു. ഏഴു മക്കളിൽ ഇളയവളാണ് വിഷ്ണുമായ. അമ്മയുടെ അനുജത്തി ബിന്ദുവാണ് കൂലിപ്പണിയെടുത്ത് കുട്ടികളെ വളർത്തിയത്.
ഇപ്പോഴും തണലായി, അമ്മയായി ബിന്ദു ഒപ്പമുണ്ട്. പഠിച്ച് വലുതാകുേമ്പാൾ പൊലീസില്‍ ചേരാൻ ആഗ്രഹമുണ്ടെന്ന് അവൾ ഡി.ജി.പിയോട് പറഞ്ഞു. ‘‘നല്ലവണ്ണം പഠിക്കുക. െഎ.എ.എസ്, ഐ.പി.എസ് ഓഫിസറാകാൻ പഠിക്കണം. എല്ലാ ആശംസകളും..മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ..ടീച്ചർ പറയുന്നത് പഠിക്കണം. പിന്നെ കുറശ്ശേ പത്രം വായിക്കാൻ തുടങ്ങണം -ബെഹ്റ കസറി. നന്ദി സാർ..വിഷ്ണുമായയും പ്രകടനം മോശമാക്കിയില്ല. ഡി.ജി.പി സാർ മോളെ വിളിച്ചതിൽ വലിയ സന്തോഷം. ‘എത്ര വേണമെങ്കിലും പഠിക്കട്ടെ.. പറ്റുന്ന അത്ര പഠിപ്പിക്കും’- ബിന്ദു ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.