ധീരജ് വധം; യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിൽ

തൊടുപുഴ: ഇടുക്കി എൻജിനീയറിങ് കോളജിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിലായി. ബസിൽ യാത്രചെയ്യുന്നതിനിടെ ഇടുക്കി കരിമണലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നിഖിൽ പൈലി ഉൾപ്പെടെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.

നേരത്തെ, കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജെറിൻ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

കുയിലിമലയിലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ധീരജ് രാജേന്ദ്രനാണ് (21) ഇന്ന് കൊല്ലപ്പെട്ടത്. കണ്ണൂർ തളിപ്പറമ്പ്​ പാലക്കുളങ്ങര അദ്വൈതയിൽ രാജേന്ദ്രന്‍റെ മകനാണ്​ ധീരജ്. അഭിജിത്, അമൽ എന്നീ വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്. ആക്രമണത്തിന് പിന്നിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കാമ്പസിൽ പൊലീസി​ന്‍റെ സാന്നിധ്യമുള്ളപ്പോൾ തന്നെയാണ് അക്രമം നടന്നതെന്ന് പ്രിൻസിപ്പൾ ജലജ പറഞ്ഞു. കോളജ് ഗേറ്റി​ന് പുറത്താണ് സംഭവമെന്നും പ്രിൻസിപ്പൾ പറഞ്ഞു.

അതുവഴി വന്ന ജില്ല പഞ്ചായത്തംഗം കെ.ജി. സത്യ​ന്‍റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ധീരജി​ന്‍റെ നെഞ്ചിനാണ് കുത്തേറ്റിരുന്നതെന്ന് കെ.ജി സത്യൻ പറഞ്ഞു. പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസുകാരനായ നിഖിൽ പൈലിയാണ് അക്രമം നടത്തിയതെന്നും അയാൾ ഒാടിപോകുന്നത് കണ്ടുവെന്നും സത്യൻ പറഞ്ഞിരുന്നു. 

Tags:    
News Summary - Dheeraj murder youth congress leader Nikhil paily in cistody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.