ആലപ്പുഴ: സി.പി.എം ജില്ല കമ്മിറ്റിയോഗത്തിൽ മുൻ മന്ത്രി ജി. സുധാകരന് രൂക്ഷവിമർശനം. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ ഉണർന്നുപ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവെൻറ സാന്നിധ്യത്തിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിലാണ് സുധാകരൻ ഉൾവലിഞ്ഞുനിെന്നന്ന അഭിപ്രായമുയർന്നത്. അതേസമയം, മുൻമന്ത്രി ടി.എം. തോമസ് ഐസക് സജീവമായിരുന്നു.
തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ അതൃപ്തി ജി. സുധാകരൻ പലരീതിയിലാണ് പ്രകടമാക്കിയത്. അമ്പലപ്പുഴ സി.പി.എം സ്ഥാനാർഥി എച്ച്. സലാമിനെതിരെ രക്തസാക്ഷി മണ്ഡപത്തിൽ പതിച്ച പോസ്റ്ററിന് പിന്നിലും സുധാകരൻ പക്ഷത്തുള്ളവരാണെന്നും കുറ്റപ്പെടുത്തി. വിമർശനം അടക്കമുള്ള കാര്യങ്ങൾ വിശദമായി സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് എ. വിജയരാഘവൻ യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.