നാദാപുരം: എസ്.എസ്.എൽ.സി പരീക്ഷ മകൾക്ക് ഒരു മുറിയിൽ ഒറ്റക്ക് എഴുതണമെന്നാവശ്യവുമായി പിതാവ് എത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. വാണിമേൽ ക്രസൻറ് ഹൈസ്കൂളിൽ വിദ്യാർഥിനിയോടൊപ്പമെത്തിയ രക്ഷിതാവാണ് കോവിഡിെൻറ പശ്ചാത്തലത്തിൽ മകൾക്ക് തനിച്ച് പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. കോവിഡ് രോഗഭീതി മൂലം മറ്റ് വിദ്യാർഥികളോടൊപ്പം പരീക്ഷ എഴുതാൻ സാധിക്കുകയില്ലെന്ന് അറിയിച്ച് വിദ്യാർഥിനി പരീക്ഷ എഴുതാതെ തിരിച്ചു പോയി. വെള്ളിയോട് സ്വദേശിനിയായ വിദ്യാർഥിനിയാണ് പരീക്ഷ എഴുതാതിരുന്നത്.
പരീക്ഷക്ക് ഹാജരാകാത്ത വിദ്യാർഥികളുടെ ലിസ്റ്റ് സ്കൂൾ അധികൃതർ ഉച്ചക്ക് പരിശോധിച്ചപ്പോഴാണ് വെള്ളിയോട് ഭാഗത്തെ പെൺകുട്ടി പരീക്ഷക്ക് എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. ഉടൻ സ്കൂൾ ജീവനക്കാർ വിദ്യാർഥിയുടെ വീടുമായി ബന്ധപ്പെട്ടു. അസുഖമുണ്ടെന്നായിരുന്നു ആദ്യം വീട്ടുകാർ വിശദീകരിച്ചത്. അസുഖമുണ്ടെങ്കിൽ പ്രത്യേക മുറിയിൽ ഇരുത്താമെന്ന് സ്കൂൾ അധിക്യതർ പറഞ്ഞു. രണ്ട് മണിയോടെ രക്ഷിതാവിനോടൊപ്പം വിദ്യാർഥിനി സ്കൂളിലെത്തി.
തെർമൽ സ്കാനർ വഴി വിദ്യാർഥിനിയെ പരിശോധിച്ചപ്പോൾ അസുഖത്തിെൻറ ലക്ഷണമൊന്നും കാണാതായതോടെ ക്ലാസ് മുറിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, കോവിഡ് ഭീതിമൂലം മറ്റ് കുട്ടികളോടൊപ്പം ക്ലാസിൽ ഇരുന്ന് പരീക്ഷ എഴുതാൻ ഒരുക്കമല്ലെന്ന് രക്ഷിതാവ് സ്കൂൾ അധികൃതരെ അറിയിച്ചു. ഉടൻ സ്കൂളിലെ പരീക്ഷ ചീഫും സ്ഥലത്തുണ്ടായിരുന്ന എ.ഇ.ഒ.യും പ്രശ്നം ഉന്നത വിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. അസുഖത്തിെൻറ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രത്യേക മുറി അനുവദിക്കാമെന്നും അല്ലാത്ത പക്ഷം മുറി അനുവദിക്കേണ്ടതില്ലെന്നും മറ്റ് കുട്ടികളോടൊപ്പം ക്ലാസ് മുറിയിൽനിന്നു പരീക്ഷ എഴുതണമെന്നും നിർദേശം വന്നു. ഇക്കാര്യം രക്ഷിതാവിനെ അറിയിച്ചതോടെ പരീക്ഷ എഴുതുന്നില്ലെന്ന് അറിയിച്ച് രക്ഷിതാവ് കുട്ടിയെയും കൂട്ടി പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.