കൊച്ചി: രാജ്യം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ മുഴുകിയിരിക്കെ ഇന്ധന വിലക്കയറ്റം മാറ്റമില്ലാതെ തുടരുന്നു. പെട്രോൾ, ഡീസൽ വിലവർധന വിവിധ മേഖലകളെ ബാധിച്ചിട്ടും കേന്ദ്രസർക്കാറും എണ്ണക്കമ്പനികളും കണ്ണടക്കുകയാണ്. എന്നാൽ, ഈ നില തുടർന്നാൽ പെർമിറ്റ് തിരിച്ചേൽപിച്ച് സർവിസ് നിർത്തിവെക്കുമെന്നാണ് സ്വകാര്യബസുടമകളുടെ നിലപാട്. ചൊവ്വാഴ്ച പെേട്രാളിന് 11 പൈസയും ഡീസലിന് 19 പൈസയും വർധിച്ചു.
തിരുവനന്തപുരത്ത് യഥാക്രമം 78.59 രൂപ, 73.10, കൊച്ചിയിൽ 77.22, 71.72 എന്നിങ്ങനെയാണ് വില. കഴിഞ്ഞ 12 ദിവസത്തിനിടെ മാത്രം ഡീസൽ ലിറ്ററിന് 2.02 രൂപ വർധിച്ചു. ഒരു വർഷത്തിനിടെ പെട്രോൾ ലിറ്ററിന് 6.77 രൂപയും ഡീസലിന് 5.69 രൂപയുമാണ് വർധിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിെൻറ ആദ്യ പാദത്തിൽ ഇന്ധനനികുതിയിലൂടെ കേന്ദ്രസർക്കാറിെൻറ ഖജനാവിലെത്തിയത് 57,873 കോടിയാണ്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഗണ്യമായി കുറഞ്ഞ ഘട്ടത്തിൽപോലും അതിെൻറ നേട്ടം ഉപഭോക്താക്കൾക്ക് ലഭിച്ചില്ല. 2018 മാർച്ചിൽ ബസ് ചാർജ് വർധിപ്പിച്ചശേഷം ഡീസൽ ലിറ്ററിന് പത്തുരൂപയോളം കൂടിയ സാഹചര്യത്തിൽ പെർമിറ്റുകൾ സറണ്ടർ ചെയ്ത് സർവിസുകൾ ഒഴിവാക്കാനാണ് ആലോചനയെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു. ഗുണനിലവാരക്കുറവുമൂലം ഡീസൽ അധികം ഉപയോഗിക്കേണ്ടി വരുന്നതിനാൽ ഇന്ധനച്ചെലവിൽ മാത്രം പ്രതിദിനം 2000 രൂപയുടെ വർധനയുണ്ടായി. പല ജില്ലയിലും ബസുടമകൾ പെർമിറ്റുകൾ സറണ്ടർ ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സർക്കാറിെൻറ കണക്കുപ്രകാരം സംസ്ഥാനത്ത് 34,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് 2011ൽ 17,500 ആയും 2014ൽ 14,500 ആയും 2017ൽ 12,600 ആയും ഇപ്പോൾ 11,500 ആയും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.