സ്​പ്രിൻക്ലർ അന്വേഷണത്തെച്ചൊല്ലി ബി.ജെ.പിയിൽ ഭിന്നത

കോഴ​ിക്കോട്​: സംസ്​ഥാനത്ത്​ ഏറെ വിവാദമുയർത്തിക്കഴിഞ്ഞ സ്​പ്രിൻക്ലർ കരാറിനെച്ചൊല്ലി ബി.ജെ.പിയിൽ ഭിന്നത. സ ്​പ്രിൻക്ലർ കരാറിനെക്കുറിച്ചുള്ള അന്വേഷണത്തി​​​െൻറ കാര്യത്തിൽ സംസ്​ഥാന പ്രസിഡൻറും ജനറൽ സെക്രട്ടറിയും ഭിന് ന നിലപാടിലാണുള്ളത്​. ഇക്കാര്യം ഇരുവരും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്​തു. സ്​പ്രിൻക്ലറിൽ വിജിലൻസ്​ അന്വേ ഷണം ആവശ്യപ്പെട്ട്​ സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചതിന്​ പിന്നാലെ, രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റൊന്നും അഭികാമ്യമല്ലെന്ന നിലപാട്​ ഫേസ്​ബുക്കിൽ പരസ്യമാക്കി സംസ്​ഥാന ജനറൽ ​െസക്രട്ടറി എം.ടി. രമേശും രംഗത്തുവന്നു.

‘സ്പ്രിന്‍ങ്ക്‌ളര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം?. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സി.ബി.ഐക്കും എൻ.ഐ.എയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോള്‍ സംസ്ഥാനം രോഗക്കിടക്കയിലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സി.ബി.ഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും ‘ഓപറേഷന്‍ വിജയകരം; രോഗി മരിച്ചു‘ എന്ന അവസ്ഥയിലേ ആകൂ...’ എന്ന്​ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പിൽ രമേശ്​ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ, സ്​പ്രിൻക്ലറിൽ സംസ്​ഥാന സർക്കാറിനെതിരെ ബി.ജെ.പി മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും ശക്​തമായി രംഗത്തെത്തിയിരുന്നു. സ്​പ്രിൻക്ലറുമായി ബന്ധ​പ്പെട്ട്​ യു.ഡി.എഫ്​ ഒടുവിൽ സി.പി.എമ്മുമായി ഒത്തുതീർപ്പിന്​ വഴങ്ങിയാലും കേസുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്ന്​ അദ്ദേഹം വ്യക്​തമാക്കിയിരുന്നു. തങ്ങൾ ഉറച്ച നിലപാടെടുത്ത്​ മുന്നോട്ട്​ പോകുന്നതിനിടെ, കെ. സുരേന്ദ്രൻ വിജിലൻസ്​ ​അന്വേഷണം ആവശ്യപ്പെട്ടതിനെതിരെ കൃഷ്​ണദാസ്​ പക്ഷത്തിന്​ കടുത്ത അതൃപ്​തിയുണ്ട്​. ഇക്കാര്യം അവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ്​ റിപ്പോർട്ട്​. കോവിഡ്​ പ്രതിരോധ നടപടികളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്​ഥാന സർക്കാറിനെയും പ്രകീർത്തിച്ച കെ. സുരേന്ദ്രൻ, യു.ഡി.എഫിനെ നിശതമായി വിമർശിച്ച്​ രംഗത്തുവന്നതും പാർട്ടിക്കുള്ളിൽ ചർച്ചാവിഷയമായിരുന്നു.

Tags:    
News Summary - Different stands in BJP state leadership about investigation on Sprinklr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.