തിരുവനന്തപുരം: പോപുലർ ഫ്രണ്ടിന് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗങ്ങൾ തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം. സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതലയോഗത്തിലാണ് ഡി.ജി.പി അനിൽ കാന്ത് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
പോപുലർ ഫ്രണ്ടിന്റെ ഓഫജസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാൻ നോട്ടിഫൈ ചെയ്യുന്നതിന് ജില്ല പൊലീസ് മേധാവികൾ നടപടി സ്വീകരിക്കും. കലക്ടർമാരുമായി ചേർന്നായിരിക്കും ഇക്കാര്യത്തിൽ ജില്ല പൊലീസ് മേധാവികൾ തുടർനടപടി സ്വീകരിക്കുക.
ഈ നടപടികൾ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെയും മേഖല ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും നിരീക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. യോഗത്തിൽ എ.ഡി.ജി.പിമാർ, ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ല പൊലീസ് മേധാവികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.