ക്ഷേമ പെൻഷൻ വിതരണം 27 മുതൽ;
ബാക്കി വിഷുവിന് മുമ്പ്
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമെൻറ പ്രഖ്യാപനം നിരാശാജനകമെന്ന് മന്ത്രി ഡോ. തോമസ് െഎസക്. സാമ്പത്തിക പാ ക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നും അതിലില്ല. സമ്പദ്വ്യവസ ്ഥ മുഴുവൻ ലോക്ഔട്ട് ആയി സാധാരണ ജനങ്ങൾ മുഴുവൻ വീട്ടിനുള്ളിൽ കഴിയാൻ നിർബന്ധിക്കപ്പെടുന്ന അടിയന്തര സാഹചര്യം നേരിടാൻ കേന്ദ്രം മടിച്ചുനിൽക്കുേമ്പാഴാണ് സംസ്ഥാനം അടിയന്തരമായി തീരുമാനമെടുത്തെതന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
• 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ മാർച്ച് 27 മുതൽ വിതരണം ചെയ്യും. ഇതിന് ചൊവ്വാഴ്ച ഉത്തരവ് ഇറങ്ങി. സാമൂഹിക സുരക്ഷ പെൻഷന് 1069 കോടി രൂപയും ക്ഷേമ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക. മസ്റ്റർ ചെയ്ത എല്ലാ പേർക്കും പെൻഷൻ ലഭിക്കും.
•വീട്ടിലുള്ളിൽ ലോക്ഡൗൺ ചെയ്യപ്പെട്ട സാധാരണ മനുഷ്യരുടെ കൈവശം പണം എത്തിയേ തീരൂ.
കൂലിപ്പണിക്കാരുടെയും ദിവസവേതനക്കാരുടെയും കുടുംബങ്ങളിൽ അത്യാവശ്യത്തിന് ഭക്ഷണമെങ്കിലും വാങ്ങാനുള്ള പണം ലഭിക്കുെന്നന്ന് സർക്കാർ ഉറപ്പുവരുത്തും. ബാക്കി പെൻഷൻ തുകയും കുടിശ്ശികയില്ലാതെ വിഷുവിനുമുമ്പ് വിതരണം ചെയ്യും. പിന്നീട് മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് നൽകാനുള്ള കുടിശ്ശികയും അതോടൊപ്പം വിതരണം ചെയ്യും.
കേന്ദ്രം തരാനുള്ള 3000 കോടി രൂപയുടെ ജി.എസ്.ടി കുടിശ്ശിക അടിയന്തരഘട്ടത്തിൽ തരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചതാണ്. പക്ഷേ, തന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ താങ്ങായത് സഹകരണമേഖലയാണന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.