കോഴിക്കോട് : കോട്ടയം ടി.സി.എം വെട്ടിക്കുളങ്ങര ബസുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി. ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും.
തിങ്കളാഴ്ച ഉച്ചക്ക് 1.45 നാണ് യോഗം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി അഡീഷണൽ ലേബർ കമീഷണർ ( എൻഫോഴ്സ്മെന്റ് ) കെ.എം സുനിലിനെ ചുമതലപ്പെടുത്തി. വിഷയം രമ്യമായി പരിഹരിക്കാനുള്ള ഇടപെടൽ ആണ് തൊഴിൽ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.