ഭക്ഷ്യക്കിറ്റുകളുടെ വിതരണം ബുധനാഴ്ച പൂര്‍ത്തിയാകും -മന്ത്രി

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റുകളുടെ വിതരണം ബുധനാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറു വരെ 81,67,537 കിറ്റുകള്‍ (88.22 ശതമാനം) സംസ്ഥാനത്ത് വിതരണം നടത്തി. നാലു വിഭാഗം കാര്‍ഡുകളിലായി സെപ്റ്റംബര്‍ ആറിന് വൈകീട്ട് ആറു വരെ വിവിധ കാർഡ് ഉടമകൾക്ക് വിതരണം ചെയ്ത കിറ്റുകളുടെ വിശദാംശങ്ങള്‍ ചുവടെ. മഞ്ഞ- 5,68,657 (96.46 ശതമാനം), പിങ്ക്-33,82,095 (96.82 ശതമാനം), നീല -21,03,978 (89.62 ശതമാനം), വെള്ള 21,12,807 (74.9 ശതമാനം). ആഗസ്റ്റ് 23 ന് ആരംഭിച്ച സൗജന്യ കിറ്റ് വിതരണത്തില്‍ ഓരോ ദിവസവും ശരാശരി 5.50 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. ഓണം സ്പെഷൽ കിറ്റുകള്‍ വാങ്ങാനുള്ള എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ബുധനാഴ്ചവരെ കിറ്റുകള്‍ കൈപ്പറ്റുന്നതിനുള്ള അവസരമുണ്ടെന്നും ഓണം കഴി‍ഞ്ഞ് കിറ്റുവിതരണം ഉണ്ടായിരിക്കില്ലെന്നും മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

Tags:    
News Summary - Distribution of food kits will be completed on Wednesday - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.