ലോക്​ഡൗൺ കഴിഞ്ഞാൽ പണി വരുന്നുണ്ടവറാച്ചാ...! 

കണ്ണൂർ: എന്തിനായിരുന്നു ലോക്‌ഡൗൺ? ചുമ്മാ അടച്ച്​ പൂട്ടി ഇരിക്കാനാണോ? അതോ, രണ്ടാഴ്ചക്കാലം മനുഷ്യനെയൊന്നും കിട്ടാതെ തൊണ്ട വരണ്ട വൈറസ്,​ പിഞ്ഞാണം കൊട്ടുന്ന ഒച്ച കേട്ട് പിടഞ്ഞുമരിച്ചു പോകാനാണോ? എങ്കിൽ അതിനുള്ള വെള്ളം വാങ്ങി വെച്ചേക്കാൻ പറയുകയാണ്​ ഡോ. അജിത്​ കുമാർ.

ഇനി ഒന്നോ രണ്ടോ വർഷം ജീവിതം എങ്ങനെ തള്ളി നീക്കണം എന്നതിനുള്ള ട്രെയിനിങ്ങാണ്​ ലോക്​ഡൗ​ൺ എന്നാണ്​ കണ്ണൂർ ജില്ല കോവിഡ്​ സ​െൻററിൽ നോഡൽ ഓഫിസറായ ഡോ. അജിത്​ പറയുന്നത്​. കോവിഡ്​ മുൻ നിർത്തി വരുംകാലങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച്​ സരസമായി വിശദീകരിക്കുന്ന ഡോക്​ടറുടെ കുറിപ്പ്​ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്​. ​ 

നുമ്മ അത്ര വലിയ സംഭവമല്ല എന്ന് തിരിച്ചറിയാനും അത് യാഥാർഥ്യത്തിലേക്ക്​ പതിയെ ഉൾക്കൊള്ളാനുമുള്ള ക്രാഷ് കോഴ്സാണ്​ ലോക്​ഡൗൺ എന്നാണ്​ ഡോക്​ടർ വിശേഷിപ്പിക്കുന്നത്​. വൈകീട്ടെന്താ പരിപാടി, പരദൂഷണ സമ്മേളനം, ഉടായിപ്പ് തുടങ്ങിയവ ഒക്കെ മാറ്റി വെക്കണം. സാമൂഹിക അകലവും സാമ്പത്തിക അച്ചടക്കവും പാലിക്കണം. ചുരുക്കി പറഞ്ഞാൽ ആദ്യമൊക്കെ പട്ടിണി ഒരു ബുദ്ധിമുട്ടായിരിക്കും. പിന്നെ അതൊരു ശീലമായിക്കോളും അത്ര തന്നെ...!

സ്കൂൾ ബെല്ലടിക്കുമ്പോൾ കുട്ടികൾ കൂകി ആർത്തുല്ലസിച്ച്​ ഓടുന്നതുപോലെ ലോക്​ഡൗൺ കഴിയു​േമ്പാൾ പുറത്തിറങ്ങരുതെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു​. ഇനിയുള്ള കാലം സൂക്ഷിച്ചും കണ്ടും ജീവിച്ചില്ലെങ്കിൽ പണികിട്ടും. അതെ, പണി​ വരുന്നുണ്ടവറാച്ചാ...

പയ്യന്നൂർ സ്വദേശിയും ഇരിക്കൂർ സി.എച്ച്​.സിയിൽ മെഡിക്കൽ ഓഫിസറുമായ ഡോ. അജിത്​ കുമാർ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പി​​െൻറ പൂർണ രൂപം വായിക്കാം:

കഴിഞ്ഞ ദിവസം എഴുതിയ പോസ്​റ്റി​​െൻറ അവസാനത്തെ പാരഗ്രാഫ് വെച്ചു തുടങ്ങാം. പണി വരുന്നുണ്ട് അവറാച്ചാ ...! 

ഇതുവരെ കണ്ടതൊക്ക വെറും സാംപിൾ. ശരിക്കുള്ള യുദ്ധം കമ്പനി കാണാൻ പോണതെ ഉള്ളൂ... എന്തിനായിരുന്നു ലോക്‌ഡൗൺ ???? 

രണ്ടാഴ്ചക്കാലം മനുഷ്യനെയൊന്നും കിട്ടാതെ പൊരിവെയിലിൽ കിടന്നു വൈറസ് തൊണ്ട വളരി പിടയുമ്പോ, എട്ടുദിക്കും നിന്നും പിഞ്ഞാണം കൊട്ടുന്ന ഒച്ച കേട്ട് പിടഞ്ഞു കൊറോണ മരിച്ചു പോകും എന്നാണോ. എങ്കിൽ അതിനുള്ള വെള്ളം ശശി പണ്ടേ വാങ്ങി വെച്ചു..!

ഇനി അങ്ങോട്ടുള്ള ജീവിതം അത് ഒന്നോ രണ്ടോ വർഷം വരെ തള്ളി നീക്കാനുള്ള ഒരു ട്രെയിനിങ്. അതാണ് ലോക്ഡൗൺ. ഒന്നുകൂടി ചുരുക്കി പറഞ്ഞാൽ വൈകീട്ടെന്താ പരിപാടി, പരദൂഷണ സമ്മേളനം, ഉടായിപ്പ് ഒക്കെ മാറ്റി വെച്ചു സാമൂഹിക അകലം പാലിക്കാനും, സാമ്പത്തിക അച്ചടക്കം പാലിക്കാനും, നുമ്മ അത്ര വലിയ സംഭവമല്ല എന്ന് തിരിച്ചറിയാനും അത് യാഥാർഥ്യത്തിലേക്ക്​ പതിയെ ഉൾക്കൊള്ളാനുമുള്ള ഒരു ക്രാഷ് കോഴ്സ്. 

അല്ലാതെ ഉസ്കൂൾ ബെല്ലടിക്കുമ്പോ പിള്ളന്മാര് കൂകി ആർത്തുല്ലസിക്കുമ്പോലെ ഒരു നിർബന്ധിത സമയം അല്ല. ചുരുക്കി പറഞ്ഞാൽ ആദ്യോക്കെ പട്ടിണി ഒരു ബുദ്ധിമുട്ടായിരിക്കും പിന്നെ പേടിക്കേണ്ട അതൊരു ശീലമായിക്കോളും അത്ര തന്നെ...!

ഇനി പറയുന്ന കാര്യം ഗൗരവമുള്ളതാണ് അത് കൊണ്ട് തന്നെ അത് അക്കമിട്ട് പറയാം:

1. പണി ഒന്ന് ട്രെയിൻ സർവിസ് തുടങ്ങുന്നു. വടക്കേ ഇന്ത്യയിൽ സാമൂഹ്യ വ്യാപനം പലയിടത്തും നമ്മൾ വാർത്തകളിൽ കാണുന്നതിനേക്കാളും ഒരു പാട് ഗുരുതരമാണ്. നമ്മൾ കരുതിയിരിക്കണം ....

2. എയർപോർട്ട് വഴി നമ്മുടെ സഹോദരങ്ങളുടെ കൂടെ കോറോണയുടെ virulence കൂടിയ കൂടപ്പിറപ്പും വന്നേക്കാം. അത് രണ്ടാമത്തേത് ....

3. അതിർത്തിക്കപ്പുറത്ത്​ നിന്ന് പാസ് വാങ്ങി ടാക്സി പിടിച്ചു മ്യൂറ്റേഷൻ നടന്ന വൈറസ് വന്നേക്കാം അത് മൂന്ന് ....

4. ഇനി ഡൂഡി​​െൻറ കൂടെ ഡെങ്കു, ഹെപ്പറ്റൈറ്റിസ് , H1N1 മലേറിയ ടീംസ്​ മഴക്കാലം തുടങ്ങുമ്പോ വരും പിന്നെ സീൻ കോൺട്ര....!!!

5. ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്ത കോവിഡൊക്കെ എന്ത്. ശരിക്കുള്ള കോവിഡ് അങ്ങ് വരാനിരിക്കുന്നെ ഉള്ളൂ. 

പിന്നെ പടച്ചോനെ നിങ്ങള് കാത്തോളീന്നും പറഞ്ഞ്​ ആരോഗ്യപ്രവർത്തകർ 3ലെയർ മാസ്കും കൊണ്ട്‌ ഒരേങ്ങലുണ്ടേ.... അപ്പൊ തന്നെ കൊറോണ പിടിച്ചു കൊറേ ടോട്ടർമാർക്ക്​ നിങ്ങൾ ഹനുമാനാണ് പഹയാന്നും പറഞ്ഞു ഒരു അവാർഡ് അങ്ങ് കൊടുക്കും. ഓര് ക്വാറൻറീനിൽ പോകുമ്പോഴാണ് ശരിക്കുള്ള സീൻ വരുന്നത്.....

ധപ്പോഴാണ് ശരിക്കും ഹോസ്പിറ്റൽ അഡ്മിഷൻ, ക്രിട്ടിക്കൽ കെയർ ചികിത്സ വേണ്ട രോഗികൾക്ക് ചികിത്സ നൽകാനുള്ള റിസോഴ്സ്‌ ഇല്ലാതെ വരുന്നത്. ഇത്‌ മോർട്ടാലിറ്റി റേറ്റ് കൂട്ടും. ഇതാണ് ഇറ്റലിയിലു​ം അമേരിക്കയിലുമൊക്കെ സംഭവിച്ചത്. അല്ലാതെ സായിപ്പ് ടെക്നോളോജിക്കലി അത്ര മോശക്കാരായതോണ്ടല്ല... കുറച്ചു അനുസരക്കേട്‌ അവർക്കുണ്ട് എന്നുള്ളത് സത്യം, പരമാർത്ഥം.

വേറൊരു കാര്യം കൂടി മറച്ചു വെക്കുന്നില്ല. കൊറോണ വൈറസിന്​ നാലോ അതിലധികമോ virulence സ്‌ട്രെയിൻ ഉണ്ട്‌.....അതിൽ താരതമ്യേന ജൂനിയർ ടീം ആയിക്കൂടാ എന്നില്ല ഇപ്പൊ വന്നത്‌. ഇനി വല്യ പുരുഷു ഫ്ലൈറ്റ് ഇറങ്ങി വന്നാൽ നമ്മൾ ഒന്നൂടെ വിയർക്കും.

എന്തായാലും ജാങ്കോ പെട്ടു !!....

ഇനി നമുക്ക് ഇതിനെ നേരി​ട്ടേ പറ്റൂ. അതിനുള്ള മാർഗങ്ങൾ പറയാം 

1. ലോക് ഡൗൺ തീർന്നാലും വല്യ ഡെക്കറേഷനൊന്നും വേണ്ട. സാമൂഹിക അകലം പാലിച്ചും കൈ കഴുകിയും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കി ജീവിക്കുക ....

2. ഡോക്ടർമാർ സേവനം ചെയ്യുന്നത് കൊള്ളാം; എല്ലാ മുൻകരുതലും പാലിച്ചു. കോറോണയ്ക്ക് ഡോക്ടറാണെന്നറീല്ലല്ലോ. ഹൈ റിസ്ക് കാറ്റഗറി ആണ്. പണി പാളും....

3. സൂക്ഷിച്ചു ഉപയോഗിച്ചില്ലങ്കിൽ  ഇനി കുറച്ചു കഴിയുമ്പോ ആരോഗ്യ പ്രവർത്തകർക്ക് കർച്ചീഫും പീ പീ പീ യും മാത്രേ കാണൂ.....

4. ഇനിയാണ് ശരിക്കും ഓൺലൈൻ മാർക്കറ്റ്, ഓൺലൈൻ ബാങ്കിങ് ഒക്കെ ഉപയോഗിക്കാൻ പോകുന്നത് ഉടനെയില്ല ഇനിയങ്ങോട്ട് മാറ്റങ്ങൾ ഉള്കൊണ്ടേ പറ്റൂ 

5. പൊതുസ്ഥലങ്ങളിൽ തുപ്പുക, ഒന്നും രണ്ടും ചെയ്യുക, പുകവലിക്കുക തുടങ്ങിയതെല്ലാം നിയമപരമായി നേരിടണം 

6.  ഇപ്പൊ കാണുന്ന ഒരു കാര്യം എനിക്കു ഒന്നും വരില്ല എന്നൊരു ആറ്റിറ്റ്യൂഡ്​ ആണ് പ്രതേകിച്ചു 
വിദ്യാഭ്യാസം കൂടിപോയവർക്.

7. ഇന്ന് ഒരു ബേക്കറിയിൽ കണ്ട കാര്യം മാസ്ക് കെട്ടിയ സെയിൽസ് മാൻ വെറും കൈ കൊണ്ട്‌ പലഹാരങ്ങൾ ഭരണിയിൽ നിന്നും എടുത്ത് പാക്ക് ചെയ്‌തു കൊടുക്കുന്നു. ഇത്‌ തന്നെ പല ഹോട്ടലുകളിലെയും അവസ്ഥ. ചോദ്യം ചെയ്താൽ വേണെങ്കിൽ നക്കിയാൽ മതി എന്ന അഹങ്കാരവും അത് മാറണം. 

എല്ലാത്തിനും നിയമവും ഇടപെടലും വേണം. അല്ലെങ്കിൽ കൃമി തൊട്ട് കൊറോണ വരെ വ്യാപിച്ചു കൊണ്ടെയിരിക്കും.

8. താടീം മുടീം വളർത്തി കുളിക്കീം പല്ലു തെക്കതിരിക്കേം ചെയ്യുന്നതല്ല ബുദ്ധിജീവി. മാറ്റങ്ങൾ നമ്മൾ ഉൾകൊണ്ടേ പറ്റൂ അത് പൊതു സ്ഥലങ്ങളിൽ തുടങ്ങി ആരാധനാലയങ്ങൾ വരെ....

9. എല്ലായിടത്തും ഇടിച്ചു കേറി പോണവനാണ് മിടുക്കൻ എന്ന ധാരണ മാറ്റണം ക്യു നിൽക്കാനും ക്ഷമയോടെ പെരുമാറാനും നമ്മൾ പഠിക്കണം....

10. അപ്പോയിന്മ​െൻറ്​ സിസ്റ്റം എല്ലായിടത്തും കൊണ്ട് വരണം
 
11. കൊറോണ പടരുമ്പോഴും വിഷം കലർന്ന മീനും പച്ചക്കറിയും എണ്ണയും പലഹാരവും വിൽക്കാൻ കാണിക്കുന്ന സാമർഥ്യം ഒഴിവാക്കണം . അത് മാത്രം മതി നമ്മുടെ ജനങ്ങൾക്ക് ഇമ്മ്യൂണിറ്റി കൂട്ടാൻ..

12. ഇനി പ്രളയവും കൂടി വന്നാൽ പിന്നെ അവര് തമ്മിലായിക്കോളും നമ്മൾ പ്രേത്യേകിച്ച്​ ഒന്നും ചെയ്യേണ്ട.

ചുരുക്കി പറഞ്ഞാൽ സാമൂഹിക അകലം, കൈ കഴുകുക, ഹോം ഐസൊലേഷൻ. ഇതൊക്കെ ഇനിയങ്ങോട്ട് ശരിക്കും തുടങ്ങാൻ പോകുന്നതേ ഉള്ളു.

വാൽകഷ്‌ണം: മാറ്റമില്ലാത്തതായി ഒന്നേ ഉള്ളൂ മാറ്റം മാത്രം. കൊറോണ മാറിയാൽ അടുത്തത് വരും; നമ്മൾ നേരി​ട്ടേ പറ്റൂ..

 

കഴിഞ്ഞ ദിവസം എഴുതിയ പോസ്റ്റിന്റെ അവസാനത്തെ പാരഗ്രാഫ് വെച്ചു തുടങ്ങാം . പണി വരുന്നുണ്ട് അവറാച്ചാ ...! ഇതുവരെ കണ്ടതൊക്ക...

Posted by Dr Ajith Kumar on Thursday, May 14, 2020
Tags:    
News Summary - doctor on lockdown and covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.