നികൃഷ്ടജീവിയെന്ന്​ ആക്ഷേപിച്ചതിന്‍റെ പശ്ചാത്താപമാണോ മുഖ്യമന്ത്രിക്ക്-​ വി. മുരളീധരൻ

ആലുവ: താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന്​ ആക്ഷേപിച്ചതിന്‍റെ പശ്ചാത്താപമാണോ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രൈസ്തവ അനുകൂല പ്രസ്താവനകളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ക്രൈസ്തവ സ്നേഹം കാണിക്കുന്ന ബി.ജെ.പി, വിചാരധാരയെ തള്ളിപ്പറയുമോയെന്ന സി.പി.എം നേതാക്കളുടെ ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോകത്ത് പലഭാഗത്തും ക്രൈസ്തവരെ വംശഹത്യ നടത്തിയവരാണ് കമ്യൂണിസ്റ്റുകാർ. ആദ്യം അന്നത്തെ സംഭവങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി തള്ളിപ്പറയട്ടെയെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

അൾജീരിയയിൽ കുടുങ്ങിയവരുടെ കാര്യത്തിൽ ശുഭപ്രതീക്ഷയുണ്ട്. ലോക കേരള സഭ സംബന്ധിച്ചോ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ സംബന്ധിച്ചോ വിദേശകാര്യ വകുപ്പിന് വിവരം ലഭിച്ചിട്ടില്ല. താമരശ്ശേരി ബിഷപ്പിനെ റബർ ബോർഡ് ചെയർമാൻ കണ്ടതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    
News Summary - Does the Chief Minister regret being accused of being a wretch? Muralidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.