നായ്​ക്കളെ കൊല്ലരു​െതന്ന്​ പറഞ്ഞ എൽദോസ്​ കുന്നപ്പള്ളിയെ നായ കടിച്ചു

ന്യൂഡൽഹി: നായ്​കളെ കൊല്ലുന്നതിനെതിരെ ശക്​തമായ നിലപാടെടുത്ത എൽദോസ്​ കുന്നപ്പള്ളി എം.എൽ.എയെ നായ്​കടിച്ചു. ഡൽഹി കേരള ഹൗസിന്​ സമീപത്ത്​ വെച്ചാണ്​ എം.എൽ.എക്ക്​ നായ കടിയേറ്റത്​.

പുലർച്ചയോടെ കേരള ഹൗസിന്​ സമീപത്ത്​ നടക്കാനിറങ്ങിയപ്പോഴാണ്​ എം.എൽ.എയെ നായ്​കൾ ആക്രമിച്ചത്​. ആക്രമണത്തിൽ അദ്ദേഹത്തി​െൻറ ഇടതുകാലിന്​ പരിക്ക്​ പറ്റി. കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ വീടും കേരള ഹൗസിന്​  അടുത്ത്​​ തന്നെയാണ്​. നായ്​കളെ കൊല്ലാൻ പാടില്ലെന്ന്​ ശക്​തമായി നിലപാടെടുത്ത എം.എൽ.എയാണ്​ എൽദോസ്​ ​കുന്നപ്പള്ളി. എറണാകുളം ജില്ലാ പഞ്ചായത്ത്​ പ്രസിഡൻറായിരിക്കുന്ന സമയത്ത്​ മൃഗസ്​നേഹികളെ പ​െങ്കടുപ്പിച്ച്​ അദ്ദേഹം പരിപാടിയും നടത്തിയിടുണ്ട്​.

മേനക ഗാന്ധി രാത്രി പുറത്തിറങ്ങാതത്​ കൊണ്ടാവാം ഇതൊന്നും കാണാത്തതെന്നും കേരളത്തിൽ മാത്രമാണ്​ തെരുവ്​ നായ്​കൾ ആക്രമിക്കുന്നതെന്ന വാദമാണ്​ ഇതോടെ പൊളിയുന്ന​െതന്നാണ്​ എം.എൽ.എയുടെ ഇപ്പോഴത്തെ നിലപാട്​.

Tags:    
News Summary - Dog bite eldose kunnapalli MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.