വീട്ടുവളപ്പിൽ കയറിയ പേ ലക്ഷണങ്ങളുള്ള നായയെ സാഹസികമായി പിടികൂടി

പത്തനംതിട്ട: പേ ബാധിച്ച ലക്ഷണങ്ങളോടെ വീട്ടുവളപ്പിൽ കയറിയ നായയെ സാഹസികമായി പിടികൂടി. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. ഫയർഫോഴ്സും ഡോഗ് ക്യാച്ചേഴ്സും ചേർന്ന് സാഹസികമായാണ് നായയെ പിടികൂടിയത്.

വായിൽനിന്ന് നുര വരുന്നത് കണ്ടാണ് വീട്ടിലുണ്ടായിരുന്നവർക്ക് സംശയം തോന്നിയത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റിനെ വിവരം അറിയിച്ചു.

തുടർന്ന്, ഉദ്യോഗസ്ഥർ എത്തുകയും മണിക്കൂറുകളുടെ പരിശ്രമത്തിൽ നായയെ പിടികൂടുകയുമായിരുന്നു. ബട്ടർഫ്ലൈ നെറ്റ് ഉപയോഗിച്ചാണ് പിടികൂടിയത്. നായ ഇപ്പോൾ നിരീക്ഷണത്തിലാണ്.

Tags:    
News Summary - dog with signs of Rabies entered the house captured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.