കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടാകില്ലെന്ന് കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്‍റേഷന്‍. തൃക്കാക്കരയെ സംബന്ധിച്ചിടത്തോളം സഹതാപ തരംഗം എന്നൊന്നില്ല. ഇവിടുത്തെ ജനകീയനായ എം.എല്‍.എ ആയിരുന്നു ബെന്നി. റെക്കോഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. എന്നാല്‍ തൊട്ടടുത്ത തവണ ചില കാരണങ്ങളാല്‍ അദ്ദേഹത്തിന് മാറിനില്‍ക്കേണ്ടി വന്നപ്പോഴും പി.ടി തോമസ് ജയിച്ചു.
സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത്. ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി വരണം. സാമൂഹിക സാഹചര്യം പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകുമെന്നും ഡൊമിനിക് പ്രസന്‍റേഷന്‍ മുന്നറിയിപ്പ് നൽകി.
നൂലിൽ കെട്ടി ഇറക്കിയ സ്ഥാനാർഥി വിജയിക്കില്ല. സാമൂഹിക സാഹചര്യം പരിഗണിച്ചായിരിക്കണം സ്ഥാനാർഥി നിർണയമെന്നും ഡൊമനിക് പറഞ്ഞു. പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം തൃക്കാക്കരയില്‍ യു.ഡി.എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രം ജയിക്കാം. ഉമ തോമസ് സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ പ്രതികരിക്കാനില്ലെന്നും ഡൊമിനിക് പ്രസന്‍റേഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.