കൂരിയാട്: മതങ്ങളെക്കുറിച്ച അജ്ഞതയും മുന്‍വിധിയുമാണ് തെറ്റിദ്ധാരണകള്‍ക്ക് പരിധി വരെ കാരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടന്ന വൈജ്ഞാനിക സമ്മേളനം അഭിപ്രായപ്പെട്ടു.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്ര പൈതൃകത്തെ വര്‍ഗീയ വത്കരിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം. പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള പാഠപുസ്തകങ്ങളിലൂടെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രപണ്ഡിതരും അക്കാദമിക സമൂഹവും ചേര്‍ന്ന് ചെറുക്കണം. ദേശീയ ന്യൂനപക്ഷ കമീഷന് ചെയര്മാന് സയ്യിദ് ഖൈറുല്‍ ഹസ്സന് റിസ്വി ഉദ്ഘാടനം ചെയ്തു.
കെ.ജെ.യു വര്‍ക്കിങ് പ്രസിഡൻറ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, എം.ഐ. ഷാനവാസ് എം.പി, ഉനൈസ് പാപ്പിനിശ്ശേരി, സി. മുഹമ്മദ് സലീം സുല്ലമി, ഇര്‍ഷാദ് സ്വലാഹി, കെ.സി. നിഅ്മത്തുല്ല സ്വലാഹി, അബ്ദുല്‍ ഖനി സ്വലാഹി, അക്ബര്‍ അലി എന്നിവര്‍ സംസാരിച്ചു. പ്രവാസി സംഗമത്തില്‍ ഹുസൈന് ഫുജൈറ അധ്യക്ഷത വഹിച്ചു. ബഷീര്‍ പട്ടേല്‍താഴം, ശിഹാബ് എടക്കര, സഅദുദ്ദീന്‍ സ്വലാഹി, ഡോ. ഫാറൂഖ്, വി. അബൂബക്കര്‍ സ്വലാഹി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.