'റോഡിലിറങ്ങിയതിന് ഏത്തമിടീപ്പിച്ച പൊലീസ് യജമാനൻ ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേ...'

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്‍റെ സമാപനം തെരുവിൽ ആഘോഷിച്ചതിനെ പരിഹസിച്ച് സംവിധായകൻ ഡോ. ബിജു. റോഡ് ഷോ എന്ന ഓമനപ്പേരിൽ കൊട്ടിക്കലാശത്തേക്കാൾ ആൾക്കൂട്ടത്തോടെയുള്ള ആഘോഷമാണ് നടന്നതെന്ന് ഡോ. ബിജു ചൂണ്ടിക്കാട്ടുന്നു. പ്രചാരണ സമയം വൈകീട്ട് ഏഴ് വരെയാക്കിയപ്പോൾ ആഘോഷിക്കാൻ മണിക്കൂർ കൂടി എക്സ്ട്രാ കിട്ടി.

റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതുനിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു പൊലീസ് യജമാനൻ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേയെന്നും ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഡോ. ബിജുവിന്‍റെ ഫേസ്ബുക് കുറിപ്പ് വായിക്കാം...

Full View

Tags:    
News Summary - dr biju facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.