തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാറും ഇപ്പോഴത്തെ ഇടത് സർക്കാറും ഖജനാവിെൻറ താക്കോൽ വിശ്വസിേച്ചൽപിച്ച ഉദ്യോഗസ്ഥനായിരുന്നു ഇപ്പോൾ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്ന ഡോ. കെ.എം. എബ്രഹാം. ഡോ. തോമസ് െഎസക് ധനമന്ത്രിയായി വന്നിട്ടും എബ്രഹാമിനെ മാറ്റിയില്ല. മറ്റ് വകുപ്പുകളിലൊക്കെ സജീവ അഴിച്ചുപണി നടത്തിയിട്ടും എബ്രഹാമിന് പകരക്കാരനില്ലെന്ന് ഇടത് സർക്കാറിന് ധാരണയുണ്ടായിരുന്നു.
കഴിഞ്ഞ ആറേഴ് വർഷങ്ങളായി തുടരുന്ന സാമ്പത്തികപ്രതിസന്ധിയിൽ സംസ്ഥാന ട്രഷറി അടച്ചുപൂട്ടാതെ പിടിച്ചുനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. സഹാറ ഗ്രൂപ്പിെൻറ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന് ദേശീയശ്രദ്ധേ നേടിയ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ൈതക്വാൻഡോയിൽ സെക്കൻറ് ഡിഗ്രി ബ്ലാക്ക്െബൽറ്റ് നേടിയ കെ.എം. എബ്രഹാം.
ഏട്ട് വർഷത്തിലേറെ ധനവകുപ്പിൽ പ്രവർത്തിച്ച ഡോ. കെ.എം. എബ്രഹാം ആൻറണി സർക്കാറിെൻറ കാലത്ത് ഏഷ്യൻ വികസന ബാങ്ക് സഹായത്തോടെ (എ.ഡി.ബി) നടപ്പാക്കിയ ഭരണനവീകരണ പദ്ധതിയുടെ ചുക്കാൻപിടിച്ചു. നിരവധി െഎ.ടി പാർക്കുകളുടെ തുടക്കത്തിന് വഴിയൊരുക്കി. ലോകബാങ്ക് അടക്കം വിവിധ ഏജൻസികളിൽനിന്ന് വായ്പ സമാഹരിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
ആഗോളമാന്ദ്യം അടക്കം പ്രതിസന്ധികാലത്ത് കെ.എം. എബ്രഹാം ധനവകുപ്പിെൻറ അമരത്തുണ്ടായിരുന്നു. ധനവകുപ്പിലെ കമ്പ്യൂട്ടർവത്കരണത്തിനും അദ്ദേഹം ചുക്കാൻപിടിച്ചു. വരുമാനം കുറഞ്ഞ സർക്കാറിന് ബജറ്റിന് പുറത്ത് പണം സമാഹരിക്കാൻ കിഫ്ബി രൂപവത്കരിക്കുന്നതിനും അത് ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം പ്രയത്നിച്ചു. അതേസമയം പെൻഷൻ പ്രായം വർധിപ്പിക്കൽ അടക്കം വരുമാനംകൂട്ടാനും ചെലവ് കുറയ്ക്കാനും കടുത്ത ചില ശിപാർശകൾ ധനവകുപ്പ് സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം മുന്നോട്ടുവെച്ചെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് അത് സർക്കാർ നടപ്പാക്കിയില്ല. വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസും കെ.എം. എബ്രഹാമുമായി ഏറ്റുമുട്ടലിനും കഴിഞ്ഞ നാളുകൾ സാക്ഷ്യംവഹിച്ചു. എബ്രഹാമിെൻറ വീട്ടിൽ വിജിലൻസ് പരിശോധിക്കുന്ന സ്ഥിതിവരെ വന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിെക്ക ക്രമവിരുദ്ധ നടപടികൾ വകുപ്പിൽനിന്നുണ്ടായെന്ന് ധനകാര്യ പരിശോധനവിഭാഗം കണ്ടെത്തി. ഇരുഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നത മുഖ്യമന്ത്രിക്ക് മുന്നിൽ വരെയെത്തിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കാലത്ത് സംസ്ഥാന ധനവകുപ്പിനെ വലിയ പരിക്കില്ലാതെ മുന്നോട്ടുകൊണ്ടുപോയതിൽ ഡോ. കെ.എം. എബ്രഹാമിെൻറ സംഭാവനയായിരുന്നു പ്രധാനം. 1982ലെ െഎ.എ.എസ് ബാച്ചുകാരനായ കെ.എം. എബ്രഹാം ധനവകുപ്പിന് പുറമെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അടക്കം സുപ്രധാന തസ്തികകൾ വഹിച്ചിരുന്നു. ആലപ്പുഴ, എറണാകുളം ജില്ല കലക്ടറായി പ്രവര്‍ത്തിച്ചു. വ്യവസായ, വാണിജ്യ അഡീഷനല്‍ ഡയറക്ടർ, പ്ലാനിങ് ഡെപ്യൂട്ടി സെക്രട്ടറി, സാമൂഹികനീതി പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിവില്‍ സര്‍വിസില്‍ വരുന്നതിനുമുമ്പ് കോളജ് അധ്യാപകനായിരുന്നു. വിവിധ വകുപ്പുകളിലായി 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.
യു.എസ്.എയിലെ മിച്ചിഗണ്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് സാങ്കേതിക ആസൂത്രണത്തില്‍ പിഎച്ച്.ഡി നേടി. കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ആൻഡ് മാനേജ്മെൻറ് എന്‍ജിനീയറിങ്ങില്‍ എം.ടെക് ബിരുദവുമെടുത്തു. ബി.ടെക് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്നാണ്. കേരള തൈക്വാൻഡോ അസോസിയേഷന് ചീഫ് പാട്രണും മുന്‍ പ്രസിഡൻറുമാണ്. ഏഴ് ദേശീയ - അന്തര്‍ദേശീയ ഹാഫ് മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സെബി മുഴുവന്‍ സമയ അംഗമായും പ്രവർത്തിച്ചു.
കൊല്ലം സ്വദേശിയായ അദ്ദേഹം തലസ്ഥാനത്ത് ജഗതി ലോവർ മില്ലിനിയം അപ്പാർട്ട്മെൻറിലാണ് താമസം. ഭാര്യ: ഷേർളി. മക്കൾ: മാത്യു (ലണ്ടൻ ബാർക്ലയ്സ് ബാങ്ക് ഡയറക്ടർ), ആൻ (ഹിയർ ആഫ്റ്റർ സ്റ്റുഡിയോ മാനേജിങ് പാർട്ണർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.