കെ.എം എബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ഡോ. കെ.എം എബ്രഹാം ഐ.എ.എസിനെ സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭാ തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ആഗസ്റ്റ് 31ന് നളിനി നെറ്റോ വിരമിക്കുന്നതോടെ കെ.എം എബ്രഹാം ചുമതലയേൽക്കും. 

നിലവിൽ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും കിഫ്ബി (കേരളാ ഇൻഫ്രാസ്ട്രെക്ചറർ ഇൻവെസ്റ്റ്മെന്‍റ് ബോർഡ്) സി.ഇ.ഒയുമാണ് എബ്രഹാം. 1982 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ എബ്രഹാം സംസ്ഥാനത്തിന്‍റെ 43മത്തെ ചീഫ് സെക്രട്ടറിയാണ്. 

എബ്രഹാം വിരമിക്കുമ്പോൾ ഡോ. അമരേന്ദ്ര കുമാറോ അരുണ സുന്ദർരാജോ ചീഫ് സെക്രട്ടറിയാകും. ഇരുവരും ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

Tags:    
News Summary - Dr. KM Abraham Next Chief Secretary of Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.