കേരള വി.സിയുടെ ചുമതല ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണറുടെ ഉത്തരവ്

തിരുവനന്തപുരം: കേരള സർവകലാശാല വി.സിയുടെ ചുമതല ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. നിലവിലുള്ള വി.സി ഡോ. വി.പി മഹാദേവൻ പിള്ളയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.

ആരിഫ്മുഹമ്മദ് ഖാൻ 2019 ഒക്ടോബറിലാണ് ഡോ. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വി.സിയായി നിയമിച്ചത്. സംഘ്പരിവാർ കേന്ദ്രങ്ങളുടെ താൽപര്യത്തിനനുസൃതമായിട്ടായിരുന്നു സർക്കാർ നോമിനിയെ വെട്ടി ബി.ജെ.പി പിന്തുണയുള്ള ഇദ്ദേഹത്തിന് അവസരം നൽകിയത്.

വി.സി സ്ഥാനത്തേക്ക് സർക്കാർ മുന്നോട്ടുവെച്ചത് മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയുടെ പേരായിരുന്നു. ഇതിന് പുറമെ ഡോ. വി. രാമൻകുട്ടിയുടെയും ഡോ. മോഹൻ കുന്നുമ്മലിന്റെയും പേര് സെർച്ച് കമ്മിറ്റി ഗവർണർക്ക് നൽകിയിരുന്നു. പ്രവീൺലാലിനെ വി.സിയായി നിയമിക്കാനുള്ള സർക്കാർ താൽപര്യം ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിലെ മൂന്നാം പേരുകാരനായ ഡോ. മോഹൻ കുന്നുമ്മലിനെ വി.സിയായി നിയമിച്ചാണ് ഗവർണർ ഉത്തരവിറക്കിയത്.

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാർ രാജ്ഭവനിൽ നടത്തിയ ഇടപെടലിലാണ് ആരോഗ്യ സർവകലാശാല വി.സി നിയമനം നടന്നതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഗവർണറുടെ നടപടിയിൽ സർക്കാർ അമ്പരന്നെങ്കിലും പരസ്യ പ്രതികരണങ്ങളിൽനിന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ മാറിനിൽക്കുകയായിരുന്നു.

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് വിരമിക്കുന്ന കേരള വി.സി ഡോ. വി.പി മഹാദേവൻ പിള്ളയും തമ്മിലുള്ള കടുത്ത വിയോജിപ്പ് പരസ്യമായിരുന്നു. ഇക്കാര്യത്തിൽ മഹാദേവൻ പിള്ള ഗവർണർക്ക് എഴുതിയ കത്തിനെ പരിഹസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ്‌ ഉപയോഗിച്ചതെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ്‌ യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണം.

​ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡോ. മോ​ഹ​ന​ൻ കുന്നുമ്മൽ പെ​രി​ന്ത​ൽ​മ​ണ്ണ എം.​ഇ.​എ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്​ വി​ഭാ​ഗം മേ​ധാ​വി​യായിരുന്നു. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദീ​ർ​ഘ​കാ​ലം റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2016ൽ ​മ​​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. ഇ​ന്ത്യ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​മേ​ജി​ങ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗം തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചു. ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്​ സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ മി​ക​ച്ച ഡോ​ക്ട​ര്‍ക്കു​ള്ള പു​ര​സ്‌​കാ​രം അ​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Dr Mohanan Kunnummal Kerala VC In charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.