കോഴിക്കോട് വിമാനത്താവളത്തിലെ റെസ വികസനം: ​ഡ്രോൺ സർവേ നടത്തി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനവുമായി ബന്ധപ്പെട്ട് ഡ്രോൺ സർ​വേ നടത്തി. വിമാനത്താവള അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശപ്രകാരമാണ് സർവേ നടത്തിയത്.

കരിപ്പൂരിൽ നിലവിൽ 2860 മീറ്റർ റൺവേയുണ്ടെങ്കിലും 2700 മീറ്റർ മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കി ഭാഗം സാങ്കൽപിക റെസയായാണ് പരിഗണിക്കുന്നത്.

റെസ നിലവിലുള്ള 90 മീറ്ററിൽനിന്ന് 240 മീറ്ററായി ദീർഘിപ്പിക്കുന്നതോടെ റൺവേ പൂർണമായി ഉപയോഗിക്കാനാകും. ഇതിന്റെ ഭാഗമായാണ് സർവേ നടത്തിയത്. 

Tags:    
News Summary - Drone Survey for RESA Development at Calicut Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.