ഇരുവഴിഞ്ഞി പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിലെ പുല്ലൂരാംപാറ പത്തായപ്പാറയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ ചാരനാൽ ഷിനോയിയുടെ മകൻ ജയിംസിന്‍റെ​ (22) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് ജെയിംസിനെ കാണാതായത്. സുഹൃത്തിനൊപ്പം പുഴയോരത്ത് എത്തിയപ്പോൾ കാൽ വഴുതി ഒഴുക്കിൽപെടുകയായിരുന്നുവത്രെ.  

സുഹൃത്ത് പുഴയിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപെടുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം പുഴയിൽ ശക്തമായ ഒഴുക്കായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരും മുക്കത്തു നിന്നെത്തിയ അഗ്നിശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags:    
News Summary - drown youths body found -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.