തിരുവനന്തപുരം: കോഴിക്കോട്ട് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തവരെ വർഗീയമായും വംശീയമായും അധിക്ഷേപിച്ച കെ. സുരേന്ദ്രൻ കൊടും വർഗീയ വിഷമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കഴിഞ്ഞ ദിവസം സി.പി.എം കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലിയുടെ വേദിയിൽ അധികവും ഊശാൻ താടിക്കാരും മറ്റേത്താടിക്കാരും അരിപ്പത്തൊപ്പിക്കാരും ആയിരുന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞത്.
വംശീയ വെറി പൂണ്ട സുരേന്ദ്രന്റ ജല്പനം കേരളത്തിന്റെ മതനിരപേക്ഷ മനസുകളെ മുറിപ്പെടുത്തുന്നതാണ്. ഭരണഘടന അനുവദിച്ച വ്യക്തിസ്വാതന്ത്ര്യങ്ങൾക്കു നേരെയുള്ള കടന്നുകയറ്റവുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ബിനോയ് വിശ്വം എം പി, മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ബീന ഫിലിപ്പ്, മുൻ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ എം.എൽ എ തുടങ്ങിയ , കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, കെ ടി കുഞ്ഞിക്കണ്ണൻ.... തുടങ്ങിയവർ ആണ് പങ്കെടുത്തത്. അവർ പങ്കെടുത്ത പരിപാടിയെയാണ് തെന്നിരിക്കെ വർഗീയ റാലിയെന്ന് അധിക്ഷേച്ചത്
ലോകത്താകെ ഇസ്രയേലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം ആണ്. കൊടിയ വർഗീയ വിഷം വമിക്കുന്ന പ്രസ്താവനകൾ സാമ്രാജ്യത്വ - അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ വഴിതിരിച്ചു വിടാനും ഇസ്രയേലി ഭീകരതക്ക് അനുകൂലമായി ആശയ പ്രചരണം നടത്താനുമാണ് സുരേന്ദ്രൻ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ ഇസ്രയേലി വിധേയത്വ നിലപാടിന്റെ തുടർച്ചയായാണ് കെ.സുരേന്ദ്രൻ ഇത്തരം പരാമർശങ്ങൾ നടത്തിയത്.
കേരളത്തിന്റെ സാമൂഹ്യ മണ്ഢലത്തിൽ യാതൊരു വിലയുമില്ലാത്ത , രാഷ്ട്രീയ മാലിന്യമായ കെ.സുരേന്ദ്രന്റെ വിഭാഗീയ പ്രസ്താവന വിഷലിപ്തമായ അവരുടെ രാഷ്ട്രീയ ആശയങ്ങളുടെ പ്രതിഫലനമാണ്. വേഷവും രൂപവും പ്രദേശവും പറഞ്ഞ് വംശീയ-വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് കെ.സുരേന്ദ്രൻ ശ്രമിച്ചത്.
സുരേന്ദ്രനെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.