അറസ്റ്റിലായവരുടെ പാർട്ടി ബന്ധം വ്യക്​തമാക്കുന്ന സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫേസ്​ബുക്​ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ

ബി.ജെ.പി നേതാവ്​ പ്രതിയായ കള്ളനോട്ട്​ കേസ്​: പിടിയിലായവർക്ക്​ ഡി.വൈ.എഫ്​.ഐയുമായി ബന്ധമില്ലെന്ന്​

കൊടുങ്ങല്ലൂരിൽ ബി.ജെ.പി നേതാവ്​ പ്രതിയായ കള്ളനോട്ട് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നു പേർക്ക്​ സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന്​ ഡി.വൈ.എഫ്​.ഐ. അറസ്റ്റിലായ മേത്തല ടി.കെ.എസ് പുരം കുന്നത്ത് വീട്ടിൽ ഷമീർ (35), അരാകുളം വെസ്റ്റ് എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാര കാതിയാളം കുറപ്പം വീട്ടിൽ ഷനീർ (35) എന്നിവർ തങ്ങളുടെ പ്രവർത്തകരല്ലെന്ന് ഡി.വൈ.എഫ്​.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക്‌ സെക്രട്ടറി കെ.എ. ഹസ്ഫൽ വാർത്താ കുറിപ്പിൽ അറിയിച്ചു.

ജൂലായ് ഏഴിന്​ രാത്രി മേത്തല സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ ജിത്തു സഞ്ചരിച്ച ഇരുചക്രവാഹനം കരൂപ്പടന്നയിൽ അപകടത്തിൽപ്പെട്ടപ്പോൾ കണ്ടെത്തിയ കള്ളനോട്ടുമായി ബന്ധപ്പെട്ട കേസിലാണ്​ ഇവരുടെ അറസ്റ്റ്​. കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന 'ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ്​' എന്നറിയപ്പെട​ുന്ന ബി.ജെ.പി നേതാവായ ഏറാശ്ശേരി രാകേഷ്, സഹോദരൻ രാജീവ് എന്നിവരെ ഈ കേസിൽ കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് പിടികൂടി റിമാൻഡ്​ ചെയ്തിരുന്നു. ജിത്തുവിൽനിന്നും ലഭിച്ച 1,78,500 രൂപയുടെ അഞ്ഞൂറിൻെറ നോട്ടുകൾ അറസ്റ്റിലായവർക്ക് നൽകാനായി പാലക്കാട്നിന്ന് കൊണ്ട് വരും വഴിയാണ് ബൈക്ക് അപകടത്തിൽപെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു. മനാഫിൻെററെ ഇരുചക്രവാഹനത്തിലാണ് ജിത്തു കള്ളനോട്ട് കൊണ്ടുവരാനായി പോയത്.


Also Read:അപകടത്തിൽ പരിക്കേറ്റ യുവാവ്​ ചികിത്സക്ക്​ നൽകിയത്​ 500ന്‍റെ കെട്ട്​;​ കണ്ടെടുത്തത്​ 1,78,500 രൂപയുടെ കള്ളനോട്ട്

ബി.ജെ.പി നേതാക്കൾ നടത്തുന്ന കള്ളനോട്ട് ഇടപാടിനെ വെള്ള പൂശാനുള്ള ഹീന ശ്രമങ്ങൾ ജനങ്ങൾ തിരസ്കരിക്കണമെന്ന്​ ഡി.വൈ.എഫ്​.ഐ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. മാധ്യമം വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബ്ലോക്ക്‌ കമ്മിറ്റി അറിയിച്ചു.

അതേസമയം, അറസ്റ്റിലായവരുടെ പാർട്ടി ബന്ധം വ്യക്​തമാക്കുന്ന നിരവധി ഫേസ്​ബുക്​ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

അറസ്റ്റിലായവരുടെ പാർട്ടി ബന്ധം വ്യക്​തമാക്കുന്ന സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫേസ്​ബുക്​ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ

സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സംഘടിപ്പിച്ച സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ഇവർ പങ്കെടുത്തതിൻെറയും സോഷ്യൽ മീഡിയയിൽ സി.പി.എം, എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൻെറയും ചിത്രങ്ങളാണ് പുറത്തുവന്നത്.

Tags:    
News Summary - കള്ളനോട്ട് കേസിൽ അറസ്റ്റിലായവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ഡി.വൈ.എഫ്.ഐ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.