ഡിവൈ.എസ്.പി വയറ്റിൽ ചവിട്ടി, കൈ​ക്കു​ഴ തെ​ന്നി -വി.ജെ. ലാലി

ച​ങ്ങ​നാ​ശ്ശേ​രി: സ​മ​ര​സ​മി​തി നേ​താ​ക്ക​ളോ​ട് സം​സാ​രി​ക്കാ​ന്‍പോ​ലും ത​യാ​റാ​കാ​തെ നേ​താ​ക്ക​ളെ​യെ​ല്ലാം അ​ടി​ച്ച​മ​ര്‍ത്തു​ന്ന ന​യ​മാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​ജെ. ലാ​ലി. ച​ങ്ങ​നാ​ശ്ശേ​രി, മാ​ട​പ്പ​ള്ളി​യി​ൽ സി​ൽ​വ​ർ​ലൈ​ൻ ക​ല്ലി​ട​ലി​നി​ടെ​യു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം. 

സ​മ​ര​ത്തി​നി​ട​യി​ല്‍ ഡി​വൈ.​എ​സ്.​പി വ​യ​റി​ന്​ ച​വി​ട്ടി​യ​താ​യി വി.​ജെ. ലാ​ലി പ​റ​ഞ്ഞു. പൊ​ലീ​സു​കാ​ര്‍ തൂ​ക്കി​യെ​ടു​ത്ത്​ കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ കൈ ​തി​രി​ഞ്ഞ്​ കൈ​ക്കു​ഴ തെ​ന്നി​യും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സ്‌​കാ​നി​ങ് റി​സ​ൽ​റ്റ്​ ല​ഭി​ച്ചാ​ലേ വ​യ​റ്റി​ലെ പ​രി​ക്കി​നെ​ക്കു​റി​ച്ച് അ​റി​യാ​ന്‍ ക​ഴി​യൂ​വെ​ന്നും ലാ​ലി പ​റ​ഞ്ഞു.

Tags:    
News Summary - DYSP kicked in stomach - VJ. Lally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.