തിരുവനന്തപുരം: പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷനും പാര്‍ലമെന്‍റ് അംഗവുമായിരുന്ന ഇ.അഹമ്മദിനോട് കേന്ദ്രസര്‍ക്കാറും ഡല്‍ഹി ആര്‍.എം.എല്‍ ആശുപ്രതി അധികൃതരും കാണിച്ച മനുഷ്യത്വരഹിത നിലപാടിനെതിരെ ഈമാസം 11ന് 14 ജില്ല കേന്ദ്രത്തിലും പ്രതിഷേധ സംഗമം നടത്താന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ‘ഫാഷിസം മരണക്കിടക്കയിലും’ എന്ന പ്രമേയത്തില്‍ മുഴുവന്‍ പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെയായിരിക്കും സംഗമമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്‍െറ ഫാഷിസത്തിന്‍െറയും സാംസ്കാരിക അപചയത്തിന്‍െറയും മുഖമാണ് അഹമ്മദിന് നേരിട്ട അനുഭവങ്ങള്‍ എന്ന് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍, അസുഖസമയത്തുപോലും രാത്രി സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും വിവിധ കക്ഷിനേതാക്കളും ആശുപത്രിയില്‍ എത്തിയതും പ്രശ്നങ്ങളില്‍ ഇടപെട്ടതും മരിക്കാത്ത മനുഷ്യത്വത്തിന്‍െറ മറ്റൊരു മുഖമാണ് വ്യക്തമാക്കുന്നത്. സോണിയയും രാഹുലും ഉള്‍പ്പെടെ നേതാക്കള്‍ കാണിച്ച ഐക്യദാര്‍ഢ്യവും മനുഷ്യത്വപരമായ നിലപാടും പാര്‍ട്ടി നന്ദിയോടെ സ്മരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഹമ്മദിന്‍െറ മരണം സംബന്ധിച്ച് പാര്‍ലമെന്‍റിലും ദേശീയതലത്തിലും രൂപപ്പെട്ട സര്‍വകക്ഷി നീക്കത്തെ ശക്തമായി പിന്തുണക്കാനും പാര്‍ട്ടി തീരുമാനിച്ചു. വിഷയത്തില്‍ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധവും ദു$ഖവും പ്രകടിപ്പിക്കും. തെരഞ്ഞെടുപ്പുസമയത്ത് ബി.ജെ.പി തലാഖ് വിഷയം വീണ്ടും ചര്‍ച്ചയാക്കുന്നത് രാഷ്ട്രീയലക്ഷ്യം വെച്ചാണ്. ഇത് സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കും. ദേശീയപാതയോരത്തുനിന്ന് മാറ്റുന്ന മദ്യവില്‍പനശാലകള്‍ ജനവാസ മേഖലയില്‍ സ്ഥാപിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോ അക്കാദമി സമരത്തെ ലീഗ് പിന്തുണക്കും. പ്രശ്നം അടിയന്തരമായി സര്‍ക്കാര്‍ പരിഹരിക്കണം. സംഘടന തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കി മാര്‍ച്ച് അവസാനത്തോടെ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനിയും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.