തോട്ടം ഭൂമി അനിയന്ത്രിതമായി ടൂറിസത്തിന് മാറ്റുന്നത് നിയന്ത്രിക്കും –മന്ത്രി

തിരുവനന്തപുരം: തോട്ടം ഭൂമി അനിയന്ത്രിതമായി ടൂറിസം ആവശ്യത്തിന് മാറ്റുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അഞ്ച് ശതമാനം ഭൂമി ഇതിനായി മാറ്റുന്നതുമൂലം തോട്ടഭൂമിയില്‍ വന്‍കുറവ് വരുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അനധികൃതമായി കൈവശംവെച്ചിരിക്കുന്ന തോട്ടഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം പരിഗണിക്കും. രാജമാണിക്യം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിയമവകുപ്പിന്‍െറ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അവരുടെ ശിപാര്‍ശ കിട്ടുന്നതനുസരിച്ച് തുടര്‍നടപടി എടുക്കും. പുതിയ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ കോടതി വിധി വന്നിട്ടുണ്ട്. പരിസ്ഥിതി അനുമതിയില്ലാത്തവക്ക് പ്രവര്‍ത്തിക്കാനാകില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പലതിന്‍െറയും കാലാവധി അടുത്ത മാര്‍ച്ചില്‍ അവസാനിക്കും.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ സര്‍ക്കാര്‍ ഭൂമി ക്വാറിക്ക് വിട്ടുകൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. സ്റ്റേ നല്‍കിയത് താല്‍ക്കാലിക നടപടി മാത്രമാണ്. ഉദ്യോഗസ്ഥരുടെ വിശദീകരണം തന്‍െറ പരിഗണനയിലാണ്. സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റം അനുവദിക്കില്ല. ഇടുക്കിയിലെ കൈയേറ്റം സംബന്ധിച്ച എസ്.പിയുടെ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ല. സര്‍വേയര്‍മാരുടെ 148 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - E CHANDRASEKARAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.