കൊച്ചി: അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത ഇലക്ട്രോണിക്സ് മാലിന്യം നിറച്ച കപ്പല്‍ തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് കൊച്ചി തുറമുഖ അധികൃതര്‍ക്കും കസ്റ്റംസിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കത്ത് നല്‍കി. ഉപയോഗശൂന്യമായ ഡിജിറ്റല്‍ പ്രിന്‍റര്‍ അടങ്ങിയ കപ്പല്‍ മൂന്നുമാസത്തിനകം തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടാണ് ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍ കത്ത് നല്‍കിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇ-മാലിന്യം ഇറക്കുമതി ചെയ്തവര്‍ ഉടന്‍ മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയിലെ കമ്പനിയാണ് അമേരിക്ക, ജര്‍മനി എന്നിവടങ്ങളില്‍നിന്ന് ഉപയോഗശൂന്യമായ 8000 ഡിജിറ്റല്‍ പ്രിന്‍റര്‍ എത്തിച്ചത്. 80 കണ്ടെയ്നറുകളിലായാണ് ഇവ കപ്പലില്‍ കയറ്റിയത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കമ്പനിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കപ്പല്‍ തിരിച്ചയക്കാനാകുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
യന്ത്രങ്ങള്‍ നന്നാക്കിയെടുക്കാനോ വീണ്ടും വില്‍പന നടത്താനോ അല്ല കൊണ്ടുവന്നതെന്നും ഇ-മാലിന്യം തള്ളാനാണ് എത്തിച്ചതെന്നുമാണ് കസ്റ്റംസ് നിഗമനം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരം 25,000 യന്ത്രങ്ങള്‍ എത്തിച്ചതായാണ് സൂചന. ഇറക്കുമതിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വിദേശ വ്യാപാര മന്ത്രാലയവും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.