തിരുവനന്തപുരം: ആദർശ രാഷ്ട്രീയത്തിെൻറ സൗമ്യമുഖം ഇനി ഒാർമയുടെ സുവർണച്ചെപ്പിൽ. അവിചാരിതമായെത്തിയ മഴ മൂടിയ മൂകതയിൽ, സംശുദ്ധരാഷ്ട്രീയത്തിെൻറ കാവലാളായ മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ നായർ ചരിത്രത്തിലേക്ക് നടന്നു. തോരാതെ പെയ്ത പേമാരി വകവെക്കാതെയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി രാഷ്ട്രീയ കേരളം പ്രിയനേതാവിന് ഉപചാരംചൊല്ലി. മരണവിവരമറിഞ്ഞത് മുതൽ നേതാവിനെ കാണാനായി ആളുകളുടെ ഒഴുക്കായിരുന്നു.
െമഡിക്കൽ കോളജ് മോർച്ചറിയിൽനിന്ന് രാവിലെ ഒമ്പതരയോടെ സി.പി.െഎ സംസ്ഥാന കമ്മിറ്റി ഒാഫിസായ എം.എൻ സ്മാരകത്തിലെത്തിച്ച് പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിച്ചത്. സി.പി.െഎ നേതാക്കളായ ഡി. രാജ, കാനം രാജേന്ദ്രൻ, കെ. പ്രകാശ് ബാബു, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ തുടങ്ങിയവർ ചേർന്ന് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഒേട്ടറെ പേരാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ തലസ്ഥാന നഗരിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ. ശൈലജ, ഡോ. ടി.എം. തോമസ് െഎസക്, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എം. മണി, കടന്നപ്പള്ളി രാമചന്ദ്രൻ, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ, കെ. രാജു, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുൻ പ്രസിഡൻറ് വി.എം. സുധീരൻ, ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ, എം.വി. ഗോവിന്ദൻ, എം.എൽ.എമാരായ എ.കെ. ശശീന്ദ്രൻ, വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ഇ.പി. ജയരാജൻ, കെ. മുരളീധരൻ, അനൂപ് ജേക്കബ്, സി. ദിവാകരൻ, എം.പിമാരായ എ. സമ്പത്ത്, കെ.സി. വേണുഗോപാല്‍, പി.കെ. ശ്രീമതി, മേയർ വി.കെ. പ്രശാന്ത്, കോൺഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, എം.പി, പി.സി. വിഷ്ണുനാഥ്, ബെന്നി െബഹനാൻ, ശൂരനാട് രാജശേഖരന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് എന്നിവർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് കവടിയാർ പണ്ഡിറ്റ് കോളനിയിലെ വസതിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. രണ്ടരയോടെ ശാന്തികവാടത്തിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.