സാമ്പത്തിക സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണം –കേരള കോൺഗ്രസ് ​ജോ​സ​ഫ്​ വി​ഭാ​ഗം

കോ​ട്ട​യം: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​വ​ര​ണം മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ജോ​സ​ഫ്​ വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യം പ​ഠി​ച്ച ക​മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് മാ​ർ​ച്ച് ഒ​ന്നി​ന് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​ണ്. എ​ന്നാ​ൽ, ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ എ​ട്ടു​മാ​സം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ഇ​തു​മൂ​ലം നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ന​ഷ്​​ട​മാ​യി​രി​ക്കു​ന്ന​ത്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ​ന​ങ്ങ​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച് ന​ൽ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ക​ർ​ഷ​ക​ൾ അ​ട​ക്കു​ള്ള 60 വ​യ​സ്സ്​ ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സം 10,000 രൂ​പ​യു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ക്കാ​റു​ക​ൾ​ക്ക് ഭീ​മ​ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു.

വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ, ഓ​ഫി​സ് ചാ​ർ​ജ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി എ​ബ്ര​ഹാം, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ജോ​ണി നെ​ല്ലൂ​ർ, അ​റ​ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, ജോ​സ​ഫ് എം. ​പു​തു​ശ്ശേ​രി, മാ​ത്യു സ്​​റ്റീ​ഫ​ൻ, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ജോ​ൺ കെ. ​മാ​ത്യൂ​സ്, പ്ര​ഫ. ഡി.​കെ. ജോ​ൺ, എം.​പി. പോ​ളി, കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ, വി​ക്ട​ർ ടി. ​തോ​മ​സ്, വി.​സി. ചാ​ണ്ടി, കു​ഞ്ഞു​കോ​ശി പോ​ൾ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, മാ​ത്യു ജോ​ർ​ജ്, ഷി​ബു തെ​ക്കും​പു​റം, ജേ​ക്ക​ബ് എ​ബ്ര​ഹാം, സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ, എ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, പ്ര​ഫ. ഷീ​ല സ്​​റ്റീ​ഫ​ൻ, ഡോ. ​ലി​സി ജോ​സ്, മേ​രി സെ​ബാ​സ്​​റ്റ്യ​ൻ, ജെ​റ്റോ ജോ​സ​ഫ്, റോ​ജ​സ് സെ​ബാ​സ്​​റ്റ്യ​ൻ, ജോ​സ​ഫ് മു​ള്ള​ന്മ​ട, പി.​എം. ജോ​ർ​ജ്, മാ​ത്യു വ​ർ​ഗീ​സ്, സി.​വി. കു​ര്യാ​ക്കോ​സ്, ജോ​ബി ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Economic reservation should implemented with retrospective effect - Kerala Congress (Joseph)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.