തിരുവനന്തപുരം: കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) ഉത്തരവ്. കേസിൽ ഇന്ന് കുറ്റപത്രം നൽകാനിരിക്കെയാണ് ഇ.ഡിയുടെ നടപടി. ശിവശങ്കറിെൻറ സ്വത്ത് സംബന്ധിച്ച കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും ഇ.ഡി കോടതിയെ അറിയിക്കും.
ശിവശങ്കറിന് സ്വർണം, ഡോളർ കടത്തിൽ പങ്കുണ്ടെന്നാണ് ഇ.ഡി വിലയിരുത്തൽ. ഐ.ടി സെക്രട്ടറി സ്ഥാനം ഉൾപ്പെടെ വഹിച്ചിരുന്ന ശിവശങ്കറിന് ചില പ്രോജക്ടുകൾ, നിയമനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കമീഷൻ ലഭിച്ചെന്നും സംശയിക്കുന്നു. അതിനാലാണ് സ്വത്തിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നത്.
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ 1.80 കോടി രൂപ ഇതിനകം കണ്ടുകെട്ടിക്കഴിഞ്ഞു. സ്വപ്നയുടെ ലോക്കറിൽനിന്ന് കണ്ടെടുത്ത ഒരുകോടി രൂപ ശിവശങ്കറിന് കമീഷനായി ലഭിച്ചതാണെന്ന വിലയിരുത്തലിൽ ഇ.ഡിയും കസ്റ്റംസും നീങ്ങുന്നതിനിടെയാണ് അദ്ദേഹത്തിെൻറ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങുന്നത്. ഇത് സംബന്ധിച്ച നിർദേശം ബാങ്ക് അധികൃതർക്കും രജിസ്ട്രാർക്കും നൽകിയതായാണ് സൂചന. ശിവശങ്കറിെൻറ സ്വത്ത് വിശദാംശങ്ങൾ ഉൾപ്പെടെ കണ്ടെത്താനാണ് നടപടി. പൂജപ്പുരയിൽ വീടും സ്ഥലവുമുള്ള ശിവശങ്കറിന് വെള്ളനാടും സ്വത്തുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റെവിടെങ്കിലും സ്വത്തുണ്ടെങ്കിൽ അവയെല്ലാം കണ്ടുകെട്ടും.
32ാം പ്രതിയെ മാപ്പുസാക്ഷിയാക്കുന്നു
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ 32ാം പ്രതിയെ എൻ.ഐ.എ മാപ്പുസാക്ഷിയാക്കുന്നു. മലപ്പുറം വേങ്ങര സ്വദേശി അബ്ദുല്ലത്തീഫിനെയാണ് മാപ്പുസാക്ഷിയാക്കാൻ ശ്രമം തുടങ്ങിയത്. ഇതിനായി ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയിൽ എൻ.ഐ.എ അപേക്ഷ നൽകിയിട്ടുണ്ട്. നവംബറിലാണ് ലത്തീഫിനെ പ്രതിയാക്കിയത്. യു.എ.ഇയിലായിരുന്ന ഇയാൾ തിരികെ വരുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.