തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ പ്രാഥമികാന്വേഷണം തുടങ്ങിയ ഇ.ഡിക്ക് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് വ്യക്തമാക്കിയ റിപ്പോർട്ടിൽ രാഷ്ട്രീയ ബന്ധങ്ങൾ പരാമർശിച്ചിട്ടില്ല. പ്രതികളുടെ മൊഴിയും പരാതിക്കാരൻ ധർമരാജിെൻറ മൊഴിയും റിപ്പോർട്ടിലുണ്ട്. എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ തുക കണ്ടെത്തിയെന്നും മൂന്നരക്കോടി രൂപ കാറിൽ ഉണ്ടായെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നതായി അന്വേഷണ സംഘം സൂചിപ്പിച്ചു. സംഘത്തിന് വിവരം ചോർത്തി നൽകിയ റഷീദിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. പണം വിവിധയാളുകളെ ഏൽപിച്ചെന്ന മൊഴിയെ തുടർന്ന് ഇവരെ പൊലീസ് ബന്ധപ്പെട്ടു. ഇനിടെ കവർച്ച തുകയിലെ നാല് ലക്ഷം കൂടി പ്രതികൾ ഹാജരാക്കി. ബഷീറും രഞ്ജിത്തുമാണ് പണം ഹാജരാക്കിയത്.
അതിനിടെ, കേസിൽ കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധർമരാജ്, സുനിൽ നായിക്, ഷംജീർ എന്നിവർ നൽകിയ ഹരജികൾ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. ഇൗ മാസം 15നകം റിപ്പോർട്ട് നൽകാൻ പൊലീസിന് നിർദേശം നൽകി. സാങ്കേതിക പിഴവുകളെ തുടർന്ന് മടക്കിയ ശേഷം വ്യാഴാഴ്ച വീണ്ടും നൽകിയ ഹരജിയാണ് കോടതി ഫയലിൽ സ്വീകരിച്ചത്.
കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്നും ഇതിൽ ഒന്നരക്കോടിയോളം പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നും പണത്തിന് രേഖകളുണ്ടെന്നും ബിസിനസ് ആവശ്യത്തിനായി പണം വിട്ടുകിട്ടണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. മൂന്നേകാൽ കോടി തേൻറതെന്നും 25 ലക്ഷം സുനിൽ നായികിേൻറതാണെന്നും ഹരജിയിൽ പറയുന്നു. കാർ തേൻറതാണെന്നും വിട്ടുകിട്ടണമെന്നുമാണ് ഷംജീറിെൻറ ഹരജി.
ബി.ജെ.പിക്ക് വേവലാതി -മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടകര കുഴൽപണ കവർച്ചക്കേസിൽ അന്വേഷണം നേരിടുന്നവർക്കുള്ള വേവലാതിയാണ് ബി.ജെ.പിയുടെയും കെ. സുരേന്ദ്രെൻറയും പ്രതികരണത്തിലുള്ളതെന്ന് മുഖ്യമന്ത്രി. കുറ്റവാളികൾക്കുള്ള ആശങ്കയാണ് പുറത്തുവരുന്നത്. സർക്കാർ പ്രതികാരസമീപനം സ്വീകരിച്ചിട്ടില്ല. സി.പി.എമ്മും നിലപാട് എടുത്തിട്ടില്ല. ആദ്യം ചെറിയ സംഖ്യ തട്ടിയെടുത്തെന്ന പരാതിയാണ് വന്നത്. അന്വേഷിച്ചപ്പോൾ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കി. അങ്ങനെയാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.