ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നയങ്ങൾക്ക് തുരങ്കംവെക്കുന്ന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം എം.പി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർക്ക് കത്തെഴുതി. 2006ലെ വിജ്ഞാപനപ്രകാരമുള്ള എല്ലാ പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളിലും വെള്ളം ചേർക്കുന്ന രീതിയിലാണ് പുതിയ കരട് വിജ്ഞാപനമെന്ന് കരീം കുറ്റപ്പെടുത്തി.
കോർപറേറ്റുകൾക്ക് നിയമപരമായ ഒരു നിയന്ത്രണവും ഭയക്കാതെ പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയെയും നിർബാധം ചൂഷണം ചെയ്യാൻ വഴിതുറന്നുകൊടുക്കുകയാണ് ഈ വിജ്ഞാപനത്തിലൂടെ സർക്കാർ ചെയ്തിട്ടുള്ളത്. 2006ലെ ഇ.ഐ.എ നിർദേശങ്ങളെ മറികടക്കുക മാത്രമല്ല, പരിസ്ഥിതി നിയമങ്ങളിൽ ഇളവു വരുത്തുന്നതിന് കേന്ദ്രം നടത്തുന്ന ശ്രമങ്ങൾക്കെതിരെ ദേശീയ ഹരിത ൈട്രബ്യൂണലും സുപ്രീംകോടതിയടക്കമുള്ള കോടതികളും പുറപ്പെടുവിച്ച ഉത്തരവുകളെ കാറ്റിൽപറത്താൻ കൂടിയാണ് ഈ കരട് തയാറാക്കിയത്. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനമാർഗം കണ്ടെത്തുന്നവർക്കും പരിസ്ഥിതിക്കുതന്നെയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തി വൻകിട കുത്തകകളെ സഹായിക്കുന്നതിലാണ് കേന്ദ്ര സർക്കാറിെൻറ മുൻഗണനയെന്നും കരീം കുറ്റപ്പെടുത്തി. ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണ സംവിധാനത്തിെൻറ ഘടന കൂടുതൽ ശക്തമാക്കാനാവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കണമെന്നും കരീം കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.