തൃശൂർ: പരിസ്ഥിതിയെയും സാമൂഹിക ജീവിതത്തെയും അപകടത്തിലാക്കുന്നതാണ് കേന്ദ്രസർക്കാറിെൻറ കരട് ഇ.ഐ.എ 2020 വിജ്ഞാപനമെന്ന് ഹിന്ദു ഐക്യവേദി.
വിജ്ഞാപനം റദ്ദാക്കണമെന്നതുൾപ്പെടെ 18 ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷ കെ.പി. ശശികല വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്തമാസം അവസാനം ഹിന്ദു സംഘടനകളുടെ ഓൺലൈൻ യോഗം വിളിക്കും.
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി അമിത്ഷാക്കും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറിനും നിവേദനം നൽകാനും തീരുമാനിച്ചു. പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്താൻ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ഗുരുവായൂർ ക്ഷേത്രം തുറക്കാൻ സമയമായിട്ടില്ലെന്നാണ് ഇപ്പോഴും നിലപാട്. നാലമ്പല ദർശനം സൂക്ഷിച്ച് ചെയ്യണം.
ന്യൂനപക്ഷങ്ങൾ ഒരേസമയം ഒ.ബി.സി സംവരണവും ന്യൂനപക്ഷ പദവിയും ആനുകൂല്യങ്ങളും അനുഭവിക്കുന്നു. ന്യൂനപക്ഷ സംവരണവും പദവിയും റദ്ദാക്കണം.
തുഞ്ചത്താചാര്യെൻറ പ്രതിമ തിരൂരിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആർ.വി. ബാബുവും വാർത്തസേമ്മളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.