വടശ്ശേരിക്കര: പത്തനംതിട്ട മഞ്ഞത്തോട്ടില്‍ യുവതിക്ക് കാട്ടിൽ എട്ടാം പ്രസവം. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നു. മലമ്പണ്ടാര വിഭാഗത്തിൽപെട്ട യുവതിയാണ് ശനിയാഴ്ച എട്ടാമത്തെ കുട്ടിക്ക് കാട്ടിൽ ജന്മം നൽകിയത്. ളാഹ മഞ്ഞത്തോട്ടിൽ മോഹനന്റെ ഭാര്യ സുമുത്രയാണ് (33) ശനിയാഴ്ച രാവിലെ പ്രസവിച്ചത്. കുട്ടിക്ക് 1.9 കിലോ ഭാരമുണ്ട്. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.
പ്രദേശത്ത് അനുഭവപ്പെടുന്ന കൊടുംതണുപ്പും പകലിലെ ചൂടും കാരണം ആണ്‍കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് ജീവനക്കാര്‍ സജീവ പരിചരണത്തിലാണ്. അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് മാറ്റാൻ ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും സുമുത്ര തയാറായില്ല.
ഇതിന് മുമ്പുള്ള ഏഴു പ്രസവവും കാട്ടിലായിരുന്നുവെന്നും ഏഴ് കുട്ടികളും സുരക്ഷിതരാണെന്നും അതിനാൽ തന്നെ ആശുപത്രിയിലേക്ക് മാറേണ്ട ആവശ്യമില്ലെന്നും സുമുത്ര ആരോഗ്യപ്രവർത്തകരോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.