ന്യൂഡൽഹി: വിസ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിെൻറ സഹായത്തോടെ ദ്വീപിൽ സ്വൈരവിഹാരം നടത്തുന്ന ജർമൻ പൗരനായ റൂലൻ മോസ്ലെക്കെതിരെ എൻ.െഎ.െഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം.പി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി. രാജ്യസുരക്ഷയിൽ അതീവ പ്രാധാന്യമുള്ള ദ്വീപിലെ പ്രവേശന അനുമതിയിൽ കൃത്രിമം കാണിച്ചാണ് മോസ്ലെ ദ്വീപിൽ തങ്ങുന്നത്.
രാജ്യത്തിെൻറ അന്താരാഷ്ട്ര വിസ സംവിധാനത്തെ അട്ടിമറിച്ച റൂലൻ മോസ്ലെ കേരള ഹൈകോടതിയിൽനിന്നു നേടിയ മുൻകൂർ ജാമ്യവ്യവസ്ഥകളും അട്ടിമറിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം രാഷ്ട്രപതി ബംഗാരം ദ്വീപ് സന്ദർശിച്ചപ്പോഴും ഇദ്ദേഹത്തിെൻറ സാന്നിധ്യം ഉണ്ടായിരുന്നു. വിസയോ പാസ്പോർട്ടോ പെർമിറ്റോ ഇല്ലാതെ ഇയാൾ ബംഗാരം ദ്വീപിൽ തങ്ങിയത് എങ്ങനെെയന്നതിൽ വ്യക്തതയില്ല. അഗത്തി പൊലീസ് ഒരുവർഷമായി രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ കോടതിയിൽ ചാർജ് ഷീറ്റുപോലും നൽകാതെ നീട്ടിക്കൊണ്ടുപോകുകയാണ്.
ഇതെല്ലാം ലക്ഷദ്വീപ് ബി.ജെ.പി നേതൃത്വത്തിെൻറ സഹായത്തോടെയാണെന്നാണ് ദ്വീപ് നിവാസികൾ സംശയിക്കുന്നത്. അതിനാൽ രാജ്യരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നത്തിൽ എത്രയും വേഗം എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തിൽ കരീം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.