എലത്തൂർ സീറ്റ് ഏറ്റെടുക്കില്ല; സുൽഫിക്കർ മയൂരി തന്നെ യു.ഡി.എഫ് സ്ഥാനാർഥി -എം.എം. ഹസൻ

മലപ്പുറം: എലത്തൂർ സീറ്റിൽ എൻ.സി.കെ പ്രതിനിധിയായ സുൽഫിക്കർ മയൂരി തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഘടകകക്ഷിക്ക് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ല. പത്രിക സമർപ്പിച്ച കോൺഗ്രസ് സ്ഥാനാർഥി പിൻവലിക്കണം. യു.ഡി.എഫിനായി കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.

മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക് വന്നപ്പോൾ മൂന്നു സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ, പാലായും എലത്തൂരും നൽകാനാണ് യു.ഡി.എഫ് തീരുമാനിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം വരും തെരഞ്ഞെടുപ്പിൽ മാനിക്കുമെന്നും എം.എം. ഹസൻ വ്യക്തമാക്കി.

അതേസമയം, പത്രിക പിൻവലിക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാകാതെ കെ.​പി.​സി.​സി എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗം യു.​വി. ദിനേശ് മണി രംഗത്തെത്തി. വരുംവരായ്ക നേതാക്കൾ ആലോചിക്കണമെന്ന് ദിനേശ് മണി മാധ്യമങ്ങളോട് പറഞ്ഞു. ‍യു.ഡി.എഫ് ഘടകകക്ഷിയായ എൻ.സി.കെയോടോ സുൽഫിക്കർ മയൂരിയോടോ എതിർപ്പില്ല. കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്ന് ജനങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് എം.കെ. രാഘവൻ എം.പി ഇക്കാര്യം വ്യക്തമാക്കിയത്. എം.കെ. രാഘവന് മറ്റ് താൽപര്യമില്ലെന്നും ദിനേശ് മണി വ്യക്തമാക്കി.

യു.ഡി.എഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ഡി.സി.സി അധ്യക്ഷൻ രാജീവൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട് അംഗീകരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ എലത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്ന സാഹചര്യം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പാർട്ടിയുടെ വികാരമാണ് പ്രവർത്തകരുടെ പ്രതികരണത്തിലൂടെ വ്യക്തമായതെന്ന് കെ.പി.സി.സി നേതൃത്വത്തിന് മനസിലായിട്ടുണ്ടെന്നും രാജീവൻ മാധ്യമങ്ങളോട് പറഞ്ഞു.

എലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫിലെ സ്ഥാനാർഥി സംബന്ധിച്ച തർക്കം പരിഹരിക്കാനായി കോൺഗ്രസ് നേതൃത്വം മണ്ഡലം, ബ്ലോക്, ഡി.സി.സി ഭാരവാഹികളുടെ യോഗം ഇന്ന് വിളിച്ചിരുന്നു. പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.

എ​ല​ത്തൂ​രി​ലെ സ്​​ഥാ​നാ​ർ​ഥി പ്ര​ശ്​​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​ ദി​വ​സം​വ​രെ നീ​ണ്ട ത​ർ​ക്ക​വും പോ​ർ​വി​ളി​ക​ളും ജി​ല്ല​യി​ൽ യു.​ഡി.​എ​ഫി​ന് വലിയ​ നാ​ണ​ക്കേ​ടാണ് ഉണ്ടാക്കിയത്. മൂ​ന്ന്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ച്​ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ അ​ത്യ​പൂ​ർ​വ​മാ​യ യു​ദ്ധ​മു​ഖം​ തു​റ​ന്ന​ത്​ അ​ണി​ക​ളു​ടെ​യും മ​ന​സ് മ​ടു​പ്പി​ച്ചിരുന്നു. നി​ജേ​ഷ്​ അ​ര​വി​ന്ദ്, ദി​നേ​ശ്​ മ​ണി തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യാ​യി​രു​ന്നു തു​ട​ക്കം​ മു​ത​ൽ കോ​ൺ​ഗ്ര​സ്​ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ചെ​ങ്ങോ​ടു​മ​ല ക്വാ​റി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന നി​ജേ​ഷ്​ അ​ര​വി​ന്ദി​നെ​തി​രെ ക്വാ​റി​മാ​ഫി​യ രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​താ​യ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

ഏ​തെ​ങ്കി​ലും​ കോ​ൺ​ഗ്ര​സ്​ നേ​താ​വി​നു​ത​ന്നെ സീ​റ്റ്​ കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു അ​വ​സാ​ന നി​മി​ഷം​വ​രെ. ​എ​ന്നാ​ൽ, ഒ​രാ​ഴ്​​ച​മു​മ്പ്​ കോ​ഴി​േ​ക്കാ​​ട്ടെ​ത്തി​യ സു​ൽ​ഫി​ക്ക​ർ മ​യൂ​രി യു.​ഡി.​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം തെ​റ്റി​ച്ചു. മാ​ണി സി. ​കാ​പ്പ​നൊ​പ്പം എ​ൻ.​സി.​പി വി​ട്ട്​ നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ കേ​ര​ള രൂ​പ​വ​ത്​​ക​രി​ക്കാ​ൻ മു​ന്നി​ൽ​നി​ന്ന സു​ൽ​ഫി​ക്ക​ർ മ​യൂ​രി​യാ​ണ്​ സ്​​ഥാ​നാ​ർ​ഥി​യെ​ന്ന്​ കാ​പ്പ​ൻ ത​ന്നെ​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.

യു.​ഡി.​എ​ഫ്​ സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​‍െൻറ അ​റി​വോ​ടെ​യാ​യി​രു​ന്നു സ്​​ഥാ​നാ​ർ​ഥി​ത്വം. യു.​ഡി.​എ​ഫ്​ സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​‍െൻറ അ​ല​സ​ത​യും അ​ബ​ദ്ധ​ പ്ര​വൃ​ത്തി​ക​ളു​മാ​ണ്​ എ​ല​ത്തൂ​ർ പ്ര​ശ്​​നം വ​ഷ​ളാ​ക്കി​യ​തെ​ന്ന്​ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ ര​ഹ​സ്യ​മാ​യി സ​മ്മ​തി​ക്കു​ന്നു.

മാ​ർ​ച്ച്​ ഒ​ന്നി​ന്​ പ്ര​തി​പ​ക്ഷ​നേ​താ​വി​‍ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​​ന്‍റോ​ൺ​മെന്‍റ് ഹൗ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സീ​റ്റ്​ ഭാ​ര​തീ​യ നാ​ഷ​ന​ൽ ജ​ന​താ​ദ​ളി​ന്​ അ​നു​വ​ദി​ച്ച​താ​യാ​ണ്​ നാ​ഷ​ന​ൽ ജ​ന​താ​ദ​ൾ നേ​തൃ​ത്വം പ​റ​യു​ന്ന​ത്. അ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പാ​ർ​ട്ടി നേ​താ​വ്​ സെ​നി​ൻ റാ​ഷി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. 

Tags:    
News Summary - Elathur seat will not be taken over; Zulfikar Mayuri himself is the UDF candidate-MM. Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.