നെടുമങ്ങാട് :മക്കളുടെ ഉപദ്രവം കാരണം വീട്ടിൽ കഴിയാൻ നിവൃത്തിയില്ലന്നാരോപിച്ച് വൃദ്ധ മാതാവ് നെടുമങ്ങാട് ആർ.ഡി.ഒ ഒാഫീസിൽ അഭയം തേടി.കല്ലറ മിതൃമ്മല വെള്ളിഞ്ചക്കുഴി സന്തോഷ് ഭവനിൽ സരോജിനിയാണ് കഴിഞ്ഞ ദിവസം രാവിലെ നെടുമങ്ങാട് കൊപ്പത്തുള്ള ആർ.ഡി.ഒ ഒാഫീസിലെത്തിയത്.
പുലർച്ചെ വീട്ടിൽ നിന്നിറങ്ങി രാവിലെ 10.30 ഓടെയാണ് ഓഫീസിലെത്തിയത്.മക്കളുമായി സഹകരിച്ച് പോകാൻ കഴിയില്ലന്നും ഉപദ്രവിക്കുന്നതായുള്ള വിവരം അവർ ഉദ്യോഗസ്ഥരെ അറിയിച്ചു.തുടർന്ന് ആർ.ഡി.ഒ ഒാഫീസിൽ നിന്ന് വൃദ്ധയുടെ മക്കളെ ബന്ധപ്പെട്ടെങ്കിലും അവർ നിസഹകരണ മനോഭാവമാണ് കാട്ടിയെതെന്ന് ആർ.ഡി.ഒ അബ്ദുൾ കബീർ പറഞ്ഞു. മക്കൾ എത്താത്തതിനെ തുടർന്ന് വൈകുന്നേരം അഞ്ച് മണിയോടെ ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ താൽക്കാലിക സംരക്ഷണമൊരുക്കി കൊല്ലങ്കാവിലെ മദർ തെരേസ ഓൾഡേജ് ഹോമിലേക്ക് സരോജിനിയെ മാറ്റി.അമ്മയെ നോക്കാത്ത മക്കൾക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.