തിരുവനന്തപുരം: കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം വൈദ്യുതി ബോർഡിന് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക 2715.54 കോടി രൂപ. കോവിഡ് മഹാമാരി കൂടി ഉൾപ്പെട്ട കഴിഞ്ഞ ഒരുവർഷത്തിനിടെ 1000 കോടിയാണ് കുടിശ്ശിക വന്നത്. 2019 സെപ്റ്റംബർ 30 വരെ 1544.03 കോടി മാത്രമായിരുന്നു. കുടിശ്ശികയിൽ ഏറെയും സ്വകാര്യസ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളുമാണ്.
ബിൽ അടച്ചില്ലെങ്കിൽ സാധാരണക്കാരുെട ഫ്യൂസ് ഉൗരുന്ന വൈദ്യുതി ബോർഡാണ് ഇത്രയും വലിയ കുടിശ്ശിക പിരിച്ചെടുക്കാതിരിക്കുന്നത്. വൈദ്യുതിനിരക്ക് വർധന പോലും ഒഴിവാക്കാവുന്ന വലിയ തുകയാണ് പിരിച്ചെടുക്കാനുള്ളത്. ഇവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി വീണ്ടും വർധിപ്പിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതിനായി െറഗുലേറ്ററി കമീഷനെ കെ.എസ്.ഇ.ബി സമീപിച്ചു. സ്വകാര്യസ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയിരിക്കുന്നത്. 1067.12 കോടി രൂപ. വീടുകളിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക 764.84 കോടി.
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ നൽകാനുള്ളത് 589.44 കോടി. മറ്റ് കുടിശ്ശിക ഇങ്ങനെ: സംസ്ഥാന സർക്കാർ വകുപ്പുകൾ 100.90 കോടി. പൊതുസ്ഥാപനങ്ങൾ 43.12 കോടി, തദ്ദേശ സ്ഥാപനങ്ങൾ 9.30 കോടി, കേന്ദ്ര സർക്കാർ വകുപ്പുകൾ 3.37 കോടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 62.44 കോടി, കാപ്റ്റീവ് പവർ പ്ലാൻറുകൾ 59.09 കോടി, അന്തർസംസ്ഥാനം 3.86 കോടി, ൈലസൻസികൾ 11.65 കോടി, മറ്റുള്ളവർ 0.22 കോടി.
2212.23 കോടി രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാൻ നിയമപരമായ തടസ്സമില്ല. എന്നാൽ 503.31 കോടി രൂപയുടെ കുടിശ്ശിക നിയമനടപടികളിൽ കുരുങ്ങിക്കിടക്കുകയാണ്. തടസ്സങ്ങളില്ലാതെ പിരിച്ചെടുക്കാവുന്ന തുകയിൽ എൽ.ടി (ലോടെൻഷൻ) വിഭാഗം ഉപഭോക്താക്കൾ വരുത്തിയ കുടിശ്ശിക 1415.41 കോടി രൂപയുടേതാണ്. എച്ച്.ടി (ഹൈടെൻഷൻ) ഉപഭോക്താക്കളുടേത് 796.82 കോടി രൂപയുടേതും. എന്നാൽ നിയമനടപടികളിൽ എൽ.ടി വിഭാഗത്തിൽ 87.57 കോടിയും എച്ച്.ടി വിഭാഗത്തിൽ 415.75 കോടിയും വരും. ഇവ വർഷങ്ങളായി നിയമനടപടികളിലാണെങ്കിലും ഒഴിവാക്കാൻ നടപടിയില്ല.
കുടിശ്ശിക വർധിച്ച സാഹചര്യത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ ഡിസംബർ 20 മുതൽ ഫെബ്രുവരി 28 വരെ നീട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. 15 വർഷത്തിൽ കൂടുതലുള്ള കുടിശ്ശികക്ക് പലിശ നിരക്കിൽ ഇളവ് പരിശോധിക്കുന്നു. നേരേത്തയും തീർപ്പാക്കൽ പ്രഖ്യാപിച്ചിരുന്നു. െറഗുലേറ്ററി കമീഷൻ തെളിവെടുപ്പ് നടത്തിയ ശേഷം അന്തിമതീരുമാനം എടുക്കും.
കുടിശ്ശിക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.