തിരുവനന്തപുരം: ലോഡ് ഷെഡിങ്ങിന് പകരം സംസ്ഥാനത്ത് ഏർപ്പെടുത്തിയ പ്രാദേശിക വൈദ്യുതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതലതല അവലോകന യോഗം വ്യാഴാഴ്ച. വ്യവസായിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ രാത്രി നിയന്ത്രണം, ഗാർഹിക ഉപഭോക്താക്കളെടയക്കം ഇരുട്ടിലാക്കുന്ന പ്രാദേശിക നിയന്ത്രണം എന്നിവ തുടരണമോയെന്നതടക്കം ചർച്ചയാവും. ഇപ്പോഴത്തെ നിയന്ത്രണംവഴി കാര്യമായ പ്രയോജനമില്ലെന്ന വിലയിരുത്തലാണ് കെ.എസ്.ഇ.ബിക്ക്.
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഊർജ സെക്രട്ടറി, കെ.എസ്.ഇ.ബി പ്രസരണ-വിതരണ വിഭാഗം ഡയറക്ടർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ മുതലുള്ള ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.